കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്നു.... യുപിയില്‍ 56 സീറ്റ് നേടുമെന്ന് അഖിലേഷ് യാദവ്!!

Google Oneindia Malayalam News

ലഖ്‌നൗ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് മായാവതിയെ കണ്ട അഖിലേഷ് അടുത്ത നീക്കത്തിന് തയ്യാറാവുന്നു. താന്‍ അടുത്ത കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് അഖിലേഷ് വ്യക്തമാക്കി. ഫലം വരുന്നതിന് മുമ്പേ ഈ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. മായാവതിയുടെ ലഖ്‌നൗവിലുള്ള മാള്‍ അവന്യൂവിലെത്തിയാണ് അഖിലേഷ് സഖ്യം സംബന്ധിച്ച ചര്‍ച്ച നടത്തിയത്.

1

അതേസമയം ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്നും, ബിജെപി തന്നെ വമ്പന്‍ ജയം നേടുമെന്നും കഴിഞ്ഞ ദിവസം വന്ന സര്‍വേകളെല്ലാം പ്രവചിച്ചിരുന്നു. ഒന്നിലധികം സര്‍വേകള്‍ മഹാസഖ്യം നേട്ടമുണ്ടാക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം മെയ് 23ന് ശേഷം സംസാരിക്കാമെന്ന് അഖിലേഷ് പറഞ്ഞു. മഹാസഖ്യത്തിന് 56 സീറ്റുകള്‍ യുപിയില്‍ കിട്ടുമെന്നും അഖിലേഷ് പറഞ്ഞു.

പ്രതിപക്ഷ നിരയില്‍ തിരഞ്ഞെടുപ്പ് ഫലം മുന്നില്‍ കണ്ട് നീക്കങ്ങള്‍ സജീവമായിട്ടുണ്ട്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അഖിലേഷിനെയും മായാവതിയെയും പ്രത്യേകം കണ്ട് ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളുടെ പട്ടിക സമര്‍പ്പിക്കുന്ന കാര്യങ്ങളും പരിഗണനയിലുണ്ട്. എന്നാല്‍ ഇടതുപക്ഷം ഇതിനെ എതിര്‍ത്തിട്ടുണ്ടെന്നാണ് സൂചന.

ഫലം വന്നതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കാം എന്ന നിലപാടിലാണ് ഇടതുപക്ഷം. അതേസമയം എസ്പിയും ബിഎസ്പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി മെയ് 24ന് ചര്‍ച്ച നടത്തും. മെയ് 23ന് സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇവര്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്. മായാവതി കോണ്‍ഗ്രസ് നേതാക്കളെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മമതാ ബാനര്‍ജി, ശരത് പവാര്‍ എന്നിവരുമായി ഫോണ്‍ വഴി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കുംകോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കും

English summary
up alliance will win 56 seats says akhilesh yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X