Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയേയും സ്റ്റാലിനേയും വിജയിപ്പിച്ചു.. ഇനി പ്രിയങ്കയോ? കോൺഗ്രസിന് വേണ്ടി പ്രശാന്ത് ഒരുക്കുന്നത് വൻ പദ്ധതി?

ദില്ലി; തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നീക്കങ്ങൾ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. ബംഗാൾ തിരഞ്ഞെടുപ്പിന് പിന്നാലെ താൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കുപ്പായം അഴിച്ചുവെച്ചെന്ന് പ്രഖ്യാപിച്ച കിഷോർ ദേശീയ നേതാക്കളുമായി അടുക്കിടെ നടത്തുന്ന കൂടിക്കാഴ്ചകളാണ് ഇപ്പോൾ രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ബിജെപിയെ വീഴ്ത്താനുള്ള വമ്പൻ പദ്ധതികൾ തന്നെ പ്രശാന്ത് ഒരുക്കുന്നുണ്ടെന്ന വിലയിരുത്തലുകളും ഉണ്ട്. അതേസമയം കഴിഞ്ഞ ദിവസത്തെ പ്രശാന്ത് കിഷോർ-ഗാന്ധി കുടുംബം കൂടിക്കാഴ്ചയോടെ മറ്റ് ചിലതാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്

രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

1

എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. മോദിയേയും ബിജെപിയേയും നേരിടാൻ പവാറിനെ മുൻനിർത്തി പ്രതിപക്ഷ സഖ്യമാണ് പ്രശാന്തിന്റെ ലക്ഷ്യമെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാൽ അത് വെറും സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നായിരുന്നു നേതാക്കൾ പ്രതികരിച്ചത്.

2

തുടർന്നും കൂടിക്കാഴ്ച നടന്നതോടെ തിരഞ്ഞെടുപ്പിന് മുൻപ് ശരദ് പവാറിനെ രാഷ്ട്രപതിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി , രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവരുമായി പ്രശാന്ത് ദില്ലിയിൽ ചർച്ച നടത്തിയത്.

3

ഇതോടെ അദ്ദേഹം അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉയരുന്നുണ്ട്. പ്രശാന്ത് പാർട്ടിയിൽ ചേരാനുള്ള സാധ്യത കോൺഗ്രസ് വൃത്തങ്ങളും തള്ളികളയുന്നില്ല. അതേസമയം താൻ കോൺഗ്രസിലേക്കില്ലെന്നാണ് പ്രശാന്തിന്റെ പ്രതികരണം. എന്നാൽ ഗാന്ധികുടുംബവുമായി പ്രശാന്ത് നടത്തിയത് വെറുമൊരു കൂടിക്കാഴ്ച അല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

4

ബിജെപിയുടെ കുതിപ്പിൽ നിലതെറ്റി പോയെ കോൺഗ്രസിന്റെ തിരിച്ചുവരവിനായി പ്രശാന്ത് കിഷോർ ഇറങ്ങിയേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. ഇതിന്റെ ആദ്യ പടിയായി വരാനിരിക്കുന്ന യുപി, പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വേണ്ടി പ്രശാന്ത് തന്ത്രങ്ങൾ മെനഞ്ഞേക്കുമെന്ന് തന്നെയാണ് ചർച്ചകൾ.

5

കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത്് കിഷോറായിരുന്നു. മികച്ച മുന്നേറ്റം നടത്താൻ പാർട്ടിക്ക് സാധിക്കുകയും ചെയ്തു. 77 സീറ്റുകൾ നേടിയായിരുന്നു ബിജെപി-ശിരോമണി അകാലിദൾ സഖ്യത്തെ താഴെയിറക്കി കോൺഗ്രസ് അധികാരം പിടിച്ചത്.

6

നിലവിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. മാത്രമല്ല ഉൾപ്പാർട്ടി തർക്കങ്ങളും രൂക്ഷമായിട്ടുണ്ട്. ഹൈക്കമാന്റ് ഇടപെട്ട് താത്കാലിക പരിഹാരം കണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന ആശങ്ക ശക്തമാണ്. അതേസമയം പഞ്ചാബിനൊപ്പം യുപിയിലും കോൺഗ്രസിന് വേണ്ടി പ്രശാന്ത് തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

7

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രശാന്തിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞെങ്കിലും പാർട്ടി കനത്ത തോൽവി രുചിച്ചു. എന്നാൽ ഇത്തവണ പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി കോൺഗ്രസിന് തിരിച്ചുവരവിന് പ്രശാന്ത് കളമൊരുക്കുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

8

പ്രിയങ്കയുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഉണർവേകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി ശക്തമായ മുന്നൊരുക്കങ്ങളാണ് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒരുക്കുന്നത്. ഈ ഘട്ടത്തിൽ കൃത്യമായ പദ്ധതികൾ ഒരുക്കിയാൽ കോൺഗ്രസിന് സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്.

സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+