ഉത്തര്‍ പ്രദേശില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ഉത്തരാഖണ്ഡ് കുംഭമേള നിര്‍ത്തിയേക്കും
ലഖ്‌നൗ: കൊറോണ വീണ്ടും വ്യാപിക്കുന്നതോടെ രാജ്യത്തെ സാഹചര്യങ്ങള്‍ അടിമുടി മാറുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനം അടഞ്ഞുകിടക്കുമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാല്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 1000 രൂപയാക്കി ഉയര്‍ത്തി. വീണ്ടും പിടിക്കപ്പെട്ടാല്‍ 10000 രൂപ പിഴ കൊടുക്കേണ്ടി വരും. ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് തടസമുണ്ടാകില്ല. പല ദിവസങ്ങളിലും പ്രാദേശികമായ അടച്ചിടല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം മൊത്തം ഞായറാഴ്ച അടച്ചിടുമെന്നാണ് പുതിയ പ്രഖ്യാപനം.

ഞായറാഴ്ചകളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കും. വ്യാഴാഴ്ച യുപിയില്‍ 22000 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം ബാധിക്കുന്നത് ആദ്യമായിട്ടാണ്. ചില ജില്ലകളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 2000ത്തിലധികം ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലാണ് കര്‍ഫ്യൂ.
അതേസമയം, ഉത്തരാഖണ്ഡില്‍ കൊറോണ രോഗം വ്യാപിക്കുന്നതില്‍ ആശങ്ക പരക്കുന്നു. ഹരിദ്വാറില്‍ നടക്കുന്ന കുംഭ മേള നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച ആലോചനകള്‍ തുടങ്ങി. സന്യാസി സമൂഹം അംഗീകരിച്ചാല്‍ കുംഭമേള നിര്‍ത്തിവെക്കും. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം, കുംഭമേള നിര്‍ത്തിവെക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രിസഭയിലെ ചില അംഗങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്.
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
ഹരിദ്വാറില്‍ രോഗ വ്യാപനമുണ്ടായ സാഹചര്യത്തിലാണ് കുംഭമേള നിര്‍ത്തുന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 13 സന്യാസി സമൂഹങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. രണ്ട സന്യാസി സമൂഹങ്ങള്‍ മേളയില്‍ നിന്ന് പിന്‍മാറി. ഒരു പ്രമുഖ സന്യാസി കൊറോണ ബാധിച്ച് മരിക്കുകയും മറ്റൊരു സന്യാസി രോഗം ബാധിച്ച് ഋഷികേഷ് എയിംസില്‍ ചികില്‍സയിലുമാണ്. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications