കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപി വീഴുമോ? ജാട്ട്-മുസ്ലിം ഐക്യം മുതല്‍ കര്‍ഷകര്‍ വരെ, വെല്ലുവിളികള്‍ നിരവധി

Google Oneindia Malayalam News

ലഖ്നൗ: 2022 ല്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ രാജ്യം ഏറ്റവും പ്രധാന്യത്തോടെ ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. തുടര്‍ച്ചായ രണ്ടാം തവണയും അധികാരം പിടിക്കാമെന്ന് പ്രതീക്ഷിയലാണ് ബിജെപിയെങ്കിലും അത് അത്ര എളുപ്പമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷ നിരയില്‍ ഇത്തവണ വിശാല സഖ്യമൊന്നും ഇല്ലെങ്കിലും പ്രാദേശിക ധാരണകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല.

അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി, മയാവതിയുടെ ബിഎസ്പി, കോണ്‍ഗ്രസ് എന്നിവരെല്ലാം ഇത്തവണ തനിച്ച് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എല്‍ഡി എസ്പിയുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്പി-കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവിഭാഗവും വ്യക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ആം ആദ്മി കൂടി വരുന്നതോടെ തിരഞ്ഞെടുപ്പ് അങ്കം കൂടുതല്‍ മുറുകും.

15 ജ.സെക്രട്ടറിമാര്‍, 4 ഉപാധ്യക്ഷന്‍മാര്‍; ആകെ ഭരാവഹികള്‍ 28 മാത്രം, 2 വനിതകള്‍:കെപിസിസി ഒരുങ്ങുന്നു15 ജ.സെക്രട്ടറിമാര്‍, 4 ഉപാധ്യക്ഷന്‍മാര്‍; ആകെ ഭരാവഹികള്‍ 28 മാത്രം, 2 വനിതകള്‍:കെപിസിസി ഒരുങ്ങുന്നു

 വലിയ രാഷ്ട്രീയ സഖ്യങ്ങള്‍

വ്യക്തമായ വലിയ രാഷ്ട്രീയ സഖ്യങ്ങള്‍ ഒന്നും രൂപീകരിച്ചിട്ടില്ലാത്തിനാല്‍ വിജയം ഉറപ്പിക്കാനായി എല്ലാ മാര്‍ഗ്ഗങ്ങളും തേടുന്ന തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍. ചെറിയതും ജാതി അടിസ്ഥാനമാക്കിയുള്ളതുമായി പാര്‍ട്ടികളുമായി പ്രാദേശിക അടിസ്ഥാനത്തില്‍ ധാരണയില്‍ എത്തുന്നതാണ് ഇതില്‍ പ്രധാനം. തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യ നീക്കങ്ങള്‍ പ്രതിപക്ഷത്തിന് വലിയ ഫലം നൽകുന്നില്ല എന്നതാണ് യുപിയുടെ സമീപകാലം ചരിത്രം വ്യക്തമാക്കുന്നത്. 2017 യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി കോൺഗ്രസ് കൈകോർത്തിരുന്നെങ്കിലും രണ്ട് കൂട്ടര്‍ക്കും നഷ്ടം മാത്രമായിരുന്നു ഉണ്ടായത്.

ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്പി ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയപ്പോഴും തിരിച്ചടി നേരിട്ടു. എന്നാല്‍ മറുപക്ഷത്ത് രണ്ട് തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് ബിജെപി വ്യക്തമായ നേട്ടം ഉണ്ടാക്കുകുയം ചെയ്തു. പ്രതിപക്ഷ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തവണ സഖ്യം ഉണ്ടാക്കാൻ കഴിഞ്ഞാലും, വോട്ടെടുപ്പിന്റെ ഫലത്തിൽ വ്യത്യാസം വരുത്താൻ സാധ്യതയില്ലെന്നാണ് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായിയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിപക്ഷ ഐക്യമോ, അഭാവമോ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബിജെപി

പ്രതിപക്ഷ സഖ്യത്തേക്കാള്‍ ബിജെപിയെ ആകുലപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ സംസ്ഥാനത്തുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് കര്‍ഷകരുടെ വികാരമാണ്. സെപ്റ്റംബർ 5 ന്, പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ ആയിരക്കണക്കിന് കർഷകർ 'കിസാൻ മഹാപഞ്ചായത്തിൽ' ഒത്തുകൂടിയപ്പോള്‍ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് കര്‍ഷകരോട് കര്‍ഷകരോട് ആവശ്യപ്പെട്ടത്.

ജയ് കിസാൻ മോർച്ച

'ബിജെപി സർക്കാരിനെ വെല്ലുവിളിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒരു മാറ്റം ഉണ്ടാക്കാൻ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'- ജയ് കിസാൻ മോർച്ച സ്ഥാപകൻ യോഗേന്ദ്ര യാദവും വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഞങ്ങൾ 'മിഷൻ ഉത്തർപ്രദേശ്', 'മിഷൻ ഉത്തരാഖണ്ഡ്' എന്നിവ പ്രഖ്യാപിച്ചു. യുപിയിലെ ഈ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നത് ഫലങ്ങൾ നൽകുമെന്ന് തന്നെയാണ് ഞങ്ങളുടെ വിലയിരുത്തല്‍. കര്‍ഷക സമരങ്ങളാണ് ബിജെപിയെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആകുലപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം-ജാട്ട് ഐക്യc

പുനഃസ്ഥാപിക്കപ്പെടുന്ന മുസ്ലിം-ജാട്ട് ഐക്യമാണ് ഉത്തര്‍പ്രദേശില്‍ ബിജെപിന് വെല്ലുവിളിയാവുന്ന മറ്റൊരു ഘടകം. 2013 -ലെ മുസഫർനഗർ കലാപമാണ് ഉത്തര്‍പ്രദേശിലെ ജാട്ട്-മുസ്ലിം ഐക്യത്തിന് വിഘാതമായിരുന്നത്. 50 -ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 50,000 പേരെ ബാധിക്കുകയും ചെയ്ത ആ കാലപം ഹിന്ദുക്കളും പ്രത്യേകിച്ച് ജാട്ടുകളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമാക്കി. ഇത് സാമുദായിക ധ്രൂവീകരണത്തിന് വഴിവെക്കുകയും മേഖലയില്‍ ബിജെപിക്ക് നേട്ടം ഉണ്ടാക്കുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. കലാപത്തിന് ശേഷം 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, കലാപ കേസുകളിൽ പ്രതിയായ ബിജെപിയുടെ സഞ്ജീവ് ബലിയാൻ എന്ന ജാട്ട് നേതാവ് 4 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലനായിരുന്നു മുസാഫർനഗർ സീറ്റിൽ നിന്നും വിജയിച്ചത്.

കര്‍ഷക സമരങ്ങള്‍

എന്നാന്‍ , 2013 -ലെ മുറിവുകൾ ഉണക്കുന്ന തരത്തില്‍ രണ്ട് സമുദായങ്ങളേയും ഒന്നിപ്പിക്കാന്‍ കര്‍ഷക സമരങ്ങള്‍ക്ക് സാധിച്ചു. ഇതിനായി കൂടുതല്‍ ശ്രമങ്ങല്‍ ഉണ്ടാവുമെന്ന് കിസാന്‍ മഹാപഞ്ചായത്തിലൂടെ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും വ്യക്തമാക്കുകയും ചെയ്തു. അതേസമയം തന്നെ പടിഞ്ഞാറൻ യുപിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയ ലോക്ദളുമായുള്ള എസ്പിയുടെ ബന്ധം ബിജെപിക്കെതിരായ മുന്നേറ്റത്തിന് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു.

പടിഞ്ഞാറന്‍ യുപി

കിസാന്‍ മഹാപഞ്ചായത്തുകള്‍ക്ക് വലിയ പിന്തുണ നല്കുന്ന ആര്‍എല്‍ഡി ജാട്ട് വിഭാഗങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരായ വികാരം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. ആംആദ്മി എംപിയുമായി അഖിലേഷ് യാദവ് അടുത്തിടെ നടത്തിയ ചില കൂടിക്കാഴ്ചകള്‍ അവരുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൂടാതെ, ഭീം ആർമിയുടെ രാഷ്ട്രീയ വിഭാഗമായ ആസാദ് സമാജ് പാർട്ടി എസ്പി-ആർ‌എൽ‌ഡി സഖ്യത്തിലേക്ക് അടുക്കുന്നതായും സൂചനയുണ്ട്. ഈ സഖ്യം സാധ്യമായാല്‍ 403 നിയമസഭാ സീറ്റുകളിൽ 120 എണ്ണവും ഉൾക്കൊള്ളുന്ന പടിഞ്ഞാറൻ യുപിയിൽ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ സാധിച്ചേക്കും.

 120 ല്‍ 80 ശതമാനം

എസ്പി-ആർഎൽഡി-ഭീം ആർമി കൂട്ടുകെട്ട് മുസ്ലീം, ജാട്ട്, ദളിത് വിഭാഗങ്ങളെ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുമെന്നും ഇത് പ്രദേശത്തെ ബിജെപിയുടെ പ്രതീക്ഷകളെ അസ്വസ്ഥമാക്കുമെന്നുമാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മേഖലയിലെ 120 ല്‍ 80 ശതമാനം സീറ്റുകളും ബിജെപിയില്‍ നിന്നും സഖ്യം പിടിച്ചെടുത്താലും അത്ഭുതമില്ലെന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്.

ബിജെപി വിരുദ്ധ സഖ്യം

സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളെക്കുറിച്ച് എനിക്ക് ഉറപ്പില്ലെങ്കിലും പടിഞ്ഞാറൻ യുപിയിൽ, ബിജെപി വിരുദ്ധ സഖ്യത്തിന് ഒരുമിച്ച് നിൽക്കാനുള്ള ഒരു പ്രത്യേക സാധ്യതയുണ്ടെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഗുഹ താക്കൂർത്ത പറയുന്നത്. കോണ്‍ഗ്രസ് കൂടെ ഈ മേഖലയില്‍ ബിജെപി വിരുദ്ധ നിലപാടിന്റെ ഭാഗമായി പ്രാദേശിക ധാരണയുണ്ടാക്കാനുള്ള സാധ്യതകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

അസദുദ്ദീൻ ഒവൈസി

അതേസമയം തന്നെ, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎഎം സംസ്ഥാന ബിജെപി വിരുദ്ധ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എഐഎംഐഎം 100 സ്ഥാനാർത്ഥികളെ നിർത്തുമെന്ന അവകാശവാദത്തിൽ ഒവൈസി ഉറച്ചുനിൽക്കുകയാണെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ അത് തിരിച്ചടിയാവുമെന്നും താക്കൂർത്ത പറയുന്നു.

100 സീറ്റുകളിൽ നിന്ന് മത്സരിക്കാനുള്ള ഒവൈസിയുടെ പദ്ധതി സമാജ്‌വാദി പാർട്ടിയുടെ മുസ്ലീം വോട്ട് ബാങ്കിനെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമമാണെന്നും വിശകലന വിദഗ്ധർ വിലിയിരുത്തുന്നു. ഇത് എഐഎംഐഎം ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
UP Assembly Election 2021: These are the key factors that may be decisive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X