കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ കുടുംബത്തിനും 300 യൂണിറ്റ് സൌജന്യ വൈദ്യുതി ഉറപ്പാക്കും: 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുമെന്ന് ആം ആദ്മി

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിൽ മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയെ മറികടന്ന് അധികാരത്തിലെത്താനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. ഇതിനായി ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസിനേക്കാൾ പിന്തുണ തങ്ങൾക്കുണ്ടെന്നും അതിനാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആം ആദ്മി വ്യക്തമാക്കിയിരുന്നു.

തന്റെ ചൂടന്‍ രംഗങ്ങളിലൂടെ രാജ് കുന്ദ്ര പണമുണ്ടാക്കി, ശില്‍പ്പയെ വിശ്വസിക്കരുത്, വെളിപ്പെടുത്തല്‍തന്റെ ചൂടന്‍ രംഗങ്ങളിലൂടെ രാജ് കുന്ദ്ര പണമുണ്ടാക്കി, ശില്‍പ്പയെ വിശ്വസിക്കരുത്, വെളിപ്പെടുത്തല്‍

1


ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ചെലവ് നൽകുമെന്നും 38 ലക്ഷം കുടുംബങ്ങളുടെ ബിൽ കുടിശ്ശിക എഴുതിത്തള്ളുമെന്നും 24 മണിക്കൂർ വൈദ്യുതി വിതരണം ഉറപ്പാക്കുമെന്നും ആം ആദ്മി പാർട്ടി വ്യാഴാഴ്ച വ്യക്തമാക്കി. ഉത്തർപ്രദേശിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ആം ആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

2

2022ന്റെ തുടക്കത്തിൽ ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടി സമാനമായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. പഞ്ചാബിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് പാർട്ടി.

3


ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി മുഴുവൻ സീറ്റുകളിലേക്കും മത്സരിക്കുമെന്ന് നേരത്തെ തന്നെ ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിൽ ഉയർന്ന വൈദ്യുതി നിരക്കാണ് ഈടാക്കുന്നതെന്ന് ആരോപിച്ച ആം ആദ്മി ഇത് മൂലം സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ആളുകൾക്ക് ബിൽ അടയ്ക്കുന്നത് വളരെ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, വൈദ്യുതി ബിൽ അടയ്ക്കാനോ കുറ്റവാളികളായി ടാഗ് ചെയ്യാനോ സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മനീഷ് സിസോദിയ ആരോപിച്ചു.

4


ഉത്തർപ്രദേശിൽ ഇത്തരത്തിൽ നേരിട്ട് ബാധിക്കുന്ന നൂറുകണക്കിന് സംഭവങ്ങളുണ്ടെന്ന് അവകാശപ്പെട്ട സിസോദിയ, വൈദ്യുതി ബില്ലുകൾ വർധിച്ചതോടെ നിരവധി സാധാരണക്കാരാണ് ആത്മഹത്യ ചെയ്തത്. അലിഗഡിലെ റാംജി ലാൽ എന്ന കർഷകൻ വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തിരുന്നു. 17 വർഷമായി ഇറ്റായിൽ വൈദ്യുതി വകുപ്പ് തന്റെ ബില്ല് തെറ്റിയ സംഭവത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവും ഉത്തർപ്രദേശിൽ നിന്ന് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

5


ഉത്തർപ്രദേശിൽ 38 ലക്ഷം കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ തെറ്റായ വൈദ്യുതി ബില്ലുകൾ അയച്ചിട്ടുള്ളത്. എന്നാൽ സർക്കാർ ബിൽ കുടിശ്ശിക അടയ്ക്കാത്തവരെ കുറ്റവാളികളായാണ് സർക്കാർ പരിഗണിക്കുന്നത്. ഇത്തരക്കാർക്ക് പിന്തുണ നൽകിക്കൊണ്ടാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങളുടെ പാർട്ടി സർക്കാർ രൂപീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് വൈദ്യുതി ഒരു ആഡംബരമല്ല, മറിച്ച് ഒരു അടിസ്ഥാന ആവശ്യമാണെന്നും അത് ഓരോ പൗരനും ലഭ്യമാക്കേണ്ടത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും മനീഷ് സിസോദിയ പറഞ്ഞു.

6

ആം ആദ്മി പാട്ടിയുടെ രാജ്യസഭാ അംഗവും ഉത്തർപ്രദേശിന്റെ ചുമതലയുള്ള സഞ്ജയ് സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു, കെജ്‌രിവാൾ പറയുന്നത് താൻ ചെയ്യുന്നു. 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നതടക്കം പ്രഖ്യാപനങ്ങൾ എന്തുതന്നെയായാലും ചരിത്രപരമാണെന്നും സിംഗ് പറഞ്ഞു. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് ചോദിച്ചപ്പോൾ, സമയമാകുമ്പോൾ പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും സിസോദിയ പറഞ്ഞു. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലാണ് പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിറ്റലറിന്റേത് പോലുള്ള അവകാശവാദമാണ് നരേന്ദ്ര മോദിയുടേത്; രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്‍ഹിറ്റലറിന്റേത് പോലുള്ള അവകാശവാദമാണ് നരേന്ദ്ര മോദിയുടേത്; രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്‍

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
UP Assembly election 2022: AAP offers 300 units of electricity for free, and will ensure a 24X7 power supply in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X