കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണുമ്പോള്‍ ഈ ഉദ്യോഗസ്ഥരെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി രാകേഷ് ടികായത്

Google Oneindia Malayalam News

ലഖ്‌നൗ: കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നവരെ മാത്രമേ ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ അനുകൂലിക്കുകയുള്ളൂവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. മതപരമായ ധ്രുവീകരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത് ഗുണം ചെയ്യില്ലെന്നും രാകേഷ് ടികായത് പറഞ്ഞു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ വില ലഭിക്കുകയും അമിതമായ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍, ഇടത്തരക്കാരുടെ വിലക്കയറ്റം എന്നിവയാണ്. എന്നാല്‍ ജിന്നയെയും പാകിസ്ഥാനെയും കുറിച്ചുള്ള പതിവ് പ്രസ്താവനകളിലൂടെ ഹിന്ദു-മുസ്ലിം വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് ടികായത് കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജ്വാദി പാര്‍ട്ടിയെയും അഖിലേഷ് യാദവിനെയും പാകിസ്ഥാന്‍ അനുകൂലികളും ജിന്നയെ ആരാധിക്കുന്നവരും എന്ന് വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എസ്പി വിജയിച്ചാല്‍ നിങ്ങള്‍ കറിവേപ്പിലയാകും; എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാഎസ്പി വിജയിച്ചാല്‍ നിങ്ങള്‍ കറിവേപ്പിലയാകും; എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാ

1

എന്നാല്‍ ബി ജെ പിക്കെതിരെ പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന് തനിക്ക് അത്തരം പദ്ധതികളൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഞാന്‍. കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കൂ, അവരുടെ (ബിജെപി) നേതാക്കളെ ചോദ്യം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. കര്‍ഷകരുടെ പ്രശ്‌നം ഞാന്‍ തുടര്‍ന്നും ഉന്നയിക്കും,' അദ്ദേഹം പറഞ്ഞു.

2

ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ കഷ്ടകാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുള്ള കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ വില ലഭിക്കുന്നു മാത്രമല്ല, അമിതമായ വൈദ്യുതി നിരക്ക് നല്‍കാനും അവര്‍ നിര്‍ബന്ധിതരാകുന്നു, അദ്ദേഹം പറഞ്ഞു.ഇത്തവണ ഉത്തര്‍പ്രദേശില്‍ ആരു വിജയിക്കുമെന്ന് പ്രവചിക്കാന്‍ താനാരുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തെരഞ്ഞെടുപ്പ് എവിടേക്കാണ് പോകുന്നതെന്നോ ഏത് പാര്‍ട്ടി വിജയിക്കുമെന്നോ എനിക്ക് പറയാന്‍ കഴിയില്ല. എന്നിരുന്നാലും, ഞാന്‍ കണ്ടുമുട്ടുന്ന കര്‍ഷകര്‍ നിലവിലെ അവസ്ഥയില്‍ തൃപ്തരല്ല.

3

അവരെ കൂടുതല്‍ വിഷമിപ്പിക്കുന്നത് അവരുടെ മക്കള്‍ക്ക് തൊഴിലവസരങ്ങളില്ലാത്തതാണ്. കര്‍ഷകരും നാട്ടുകാരും വോട്ട് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ വേളയില്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെയും പൊലീസ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നിരീക്ഷിക്കണമെന്നും ഈ ഉദ്യോഗസ്ഥര്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ അനുകൂലിച്ചേക്കാം എന്നും ടികായത് പറഞ്ഞു. രാഷ്ട്രീയ ലോക്ദള്‍, സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ശേഷം പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ടികായിത് പറഞ്ഞു, 'വോട്ടര്‍മാര്‍ കര്‍ഷകര്‍ക്ക് എതിരല്ലാത്തവരെ അനുകൂലിക്കുമെന്ന് ഞാന്‍ കരുതുന്നു. ഹിന്ദു, മുസ്ലീം വോട്ടര്‍മാരെ ധ്രുവീകരിക്കാത്തവരെ അവര്‍ പിന്തുണയ്ക്കും.

4

പാക്കിസ്ഥാനെയും ജിന്നയെയും കുറിച്ച് മാത്രമല്ല, അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ അനുകൂലിക്കും എന്നായിരുന്നു പടിഞ്ഞാറന്‍ യുപിയിലെ എസ് പി- ആര്‍ എല്‍ ഡി സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam
5

എസ് പിയേയും ബി ജെ പിയേയും കൂടാതെ ബി എസ് പിയും കോണ്‍ഗ്രസുമാണ് സംസ്ഥാനത്തെ പ്രബലകക്ഷികള്‍. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഫലമറിയാം.

English summary
Rakesh Tikait said voters in Uttar Pradesh would only support those who talk about the welfare of farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X