സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പകരം കുടുംബാംഗങ്ങള്‍; ബിജെപിയിലും കുടുംബാധിപത്യമോ?
ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പുറത്തുവിട്ട ഏഴാം ഘട്ട പട്ടികയില്‍ നിന്ന് 20 സിറ്റിംഗ് എം എല്‍ എമാര്‍ പുറത്ത്. വെള്ളിയാഴ്ച പുറത്തുവിട്ട 91 അംഗ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് 20 സിറ്റിംഗ് എം എല്‍ എമാരെ മാറ്റിയിരിക്കുന്നത്. എന്നാല്‍ ഈ സീറ്റുകളില്‍ പലയിടത്തും സിറ്റിംഗ് എം എല്‍ എമാരുടെ കുടുംബാംഗങ്ങള്‍ക്ക് തന്നെയാണ് അവസരം നല്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമായി. അയോധ്യ ജില്ലയിലെ ബികാപൂരില്‍, സിറ്റിംഗ് എം എല്‍ എയായ ശോഭ സിംഗ് ചൗഹാന് പകരം മെഡിക്കല്‍ പ്രാക്ടീഷണറായ മകന് അമിത് സിംഗ് ചൗഹാന് മത്സരിക്കും.
അതേ ജില്ലയിലെ ഗോഷൈംഗഞ്ച് സീറ്റില്‍, ഇന്ദ്ര പ്രതാപിന്റെ ഭാര്യ ആരതി തിവാരി മത്സരിക്കും. വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചെന്നാരോപിച്ച് 28 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട എം എല്‍ എയാണ് ഇന്ദ്രപ്രതാപ്. ബഹ്റൈച്ച് ജില്ലയിലെ കൈസര്‍ഗഞ്ചില്‍ സിറ്റിംഗ് എം എല്‍ എയും മന്ത്രിയുമായ മുകുത് ബിഹാരിയെ മാറ്റി. മകന് ഗൗരവ് ആണ് ഇവിടെ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ച് മരിച്ച എം എല്‍ എ ദല് ബഹാദൂര്‍ കോറിയുടെ സലൂണ്‍ മണ്ഡലത്തില്‍, അദ്ദേഹത്തിന്റെ മകന് അശോക് കോറി ബി ജെ പി സ്ഥാനാര്‍ത്ഥിയാകും എസ് സി സംവരണ മണ്ഡലമാണിത്. ബ്രാഹ്മണ ഭൂരിപക്ഷമുള്ള ഡിയോറിയ സീറ്റില്‍ സിറ്റിംഗ് എം എല്‍ എ സത്യപ്രകാശ് മണി ത്രിപാഠിക്ക് പകരം മുഖ്യമന്ത്രി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവും മുന്‍ പത്രപ്രവര്‍ത്തകനുമായ ശലഭ് മണി ത്രിപാഠി മത്സരിക്കും. അതേസമയം ഏറെ ശ്രദ്ധാകേന്ദ്രമായ അയോധ്യയില്‍ സിറ്റിംദ് എം എല്‍ എയെ തന്നെ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം.

എം എല്‍ എയായ വേദ് പ്രകാശ് ഗുപ്തയാണ് അയോധ്യയില്‍ ബി ജെ പിയ്ക്കായി മത്സരിക്കുന്നത്. നേരത്ത അയോധ്യ മണ്ഡലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാമക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമായതിനാലാണ് യോഗിയെ നിര്‍ത്താന്‍ ആലോചിച്ചിരുന്നത്. ഇതുവഴി പാര്‍ട്ടിയുടെ ഹിന്ദുത്വ മുഖം ഉയര്‍ത്തുക എന്നതായിരുന്നു ബി ജെ പി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ പിന്നീട് യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരിലേക്ക് മാറ്റുകയായിരുന്നു.

അയോധ്യയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത്ര മികച്ച പ്രകടനമല്ല ബി ജെ പി കാഴ്ചവെച്ചത് എന്നതാണ് മുഖ്യമന്ത്രിയെ ഗൊരഖ്പൂരില്‍ മത്സരിപ്പിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം എല്‍ എമാരുണ്ടെങ്കിലും 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ് ബി ജെ പിയ്ക്ക് ജയിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ബാബ്റിക്ക് പകരമായി പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ കൈമാറിയ സോഹാവല്‍ ഉപജില്ലയിലെ ഫലം ബി ജെ പിയ്ക്ക് തിരിച്ചടി നല്‍കുന്നതാണ്. അവിടെയുള്ള നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മൂന്നെണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് ജയിച്ചത്.
Recommended Video

വെള്ളിയാഴ്ച പുറത്തുവിട്ട 91 പേരടക്കം ഇതുവരെ 295 പേരെയാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതില്‍ 37 പേര് വനിതകളാണ്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്












Click it and Unblock the Notifications