അഞ്ചാം ഘട്ടത്തിലേയ്ക്ക് തയ്യാറെടുത്ത് ഉത്തർപ്രദേശ്; ജനങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
ഡൽഹി: ഉത്തർ പ്രദേശിലെ അഞ്ചാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഇന്ന് നടക്കും. 9 ജില്ലകളിലായി 692 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ നാല് ഘട്ടങ്ങളായി വോട്ടെടുപ്പ് ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ഉത്തർപ്രദേശിൽ 7 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അയോധ്യ, അമേഠി, റായ്ബറേലി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ബിജെപി ഏറെ പ്രതീക്ഷയോട് ഉറ്റു നോക്കുന്നയിടമാണ് ഉത്തർപ്രദേശ്. 2.24 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തിൽ പോളിങ് ബൂത്തുകളിൽ എത്തുക.
സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്രാജ്, ബരാബാക്കി, ബഹ്‌റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നീ ജില്ലകളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം, കോണ്‍ഗ്രസിന്റെ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേഠി, റായ്ബറേലി എന്നിവിടങ്ങളിലെ വിധി നിർണ്ണായകമാണ്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൗശാംബി ജില്ലയിലെ സിരാത്തു നിയമസഭാ സീറ്റില്‍ ജനവിധി തേടും. അപ്നാ ദള്‍ (കാമറവാദി) സ്ഥാനാര്‍ഥി പല്ലവി പട്ടേലിനെയാണ് എതിരാളി.

സിദ്ധാര്‍ത്ഥ് നാഥ് സിംഗ്(അലഹബാദ് വെസ്റ്റ്), രാജേന്ദ്ര സിംഗ്(പ്രതാപ്ഗഢ്), നന്ദ് ഗോപാല്‍ ഗുപ്ത നദി(അലഹബാദ് സൗത്ത്), രമാപതി ശാസ്ത്രി(മങ്കാപൂര്‍) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് മന്ത്രിമാര്‍. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയും അപ്നാദള്‍ (കെ) നേതാവുമായ കൃഷ്ണ പട്ടേലും പ്രതാപ്ഗഢില്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോണ പ്രതാപ്ഗഡിലെ രാംപൂര്‍ ഖാസ് മണ്ഡലത്തില്‍ ജനവിധി തേടും.

എന്നാൽ, കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് ഈ ഘട്ടം. 2017 - ൽ 61 ൽ 47 മണ്ഡലങ്ങളിലും ബിജെപി ആയിരുന്നു വിജയിച്ചിരുന്നത്. ബിജെപിയുടെ സഖ്യ കക്ഷിയായ അപ്‌നാദൾ മൂന്ന്, സമാജ്‌വാദി പാർട്ടി അഞ്ചും ബഹുജൻ സമാജ് വാദി പാർട്ടി മൂന്നും കോൺഗ്രസ് രണ്ട്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു സീറ്റുകൾ നേടിയത്.

2017 - ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ഇവിടെ തൂത്തുവാരിയിരുന്നു. ഇത്തവണ അയോദ്ധ്യയിലുൾപ്പെടെ വലിയ നേട്ടം കൊയ്യാമെന്നും വിജയം ആവർത്തിക്കുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ഇത് തന്നെയാണ് അഭിപ്രായ സർവ്വേകളിലും ചൂണ്ടിക്കാട്ടിയിരുന്നത്.അതേസമയം, 3 ദിവസങ്ങൾക്ക് മുൻപ് ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് നടന്നിരുന്നു. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ബേധപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ലഖ്‌നൗ, ഉന്നാവോ, ലഖിംപുര്‍ ഖേരി, പിലിഭിത്ത്, റായ് ബറേലി തുടങ്ങിയ ജില്ലകളാണ് നാലാംഘട്ട വോട്ടെടുപ്പ് നടന്നിരുന്നത്.

എന്നാൽ, ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.59 മണ്ഡലങ്ങളിലായി നടന്ന നാലാം ഘട്ട തിരഞ്ഞെടുപ്പ് ബേധപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഈ മണ്ഡലങ്ങള്‍ ബിജെപി തൂത്ത് വാരിയെങ്കിലും ഇത്തവണ ബിജെപിക്ക് നാലാം ഘട്ടം തിരിച്ചടിയായെക്കുമെന്നാണ് സൂചനകള്‍. 9 ജില്ലകളിലെ 59 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകപ്രക്ഷോഭം ശക്തമായ ലഖിപൂര്‍ ഖേരിയും, കോണ്‍ഗ്രസിന്റെ തട്ടകമായ റായ് ബരേലിയും ബിജെപിക്ക് തലവേദനയാണ്.

അതേസമയം ചരിത്രം തിരുത്തുക മാത്രമല്ല, കൂടുതല്‍ സീറ്റുകളും നേടുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞിരുന്നു. ബിഎസ്പി അധ്യക്ഷ മായാവതി, കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂര്‍, യൂപി ഉപമുഖ്യമന്തി ദിനേഷ് ശര്‍മ ഉള്‍പ്പെടെയുള്ള പ്രമുഖരും വോട്ടു ചെയ്തു. മന്ത്രിമാരായ ബ്രിജേഷ് പഥക്, അശുതോഷ് ടണ്ഠന്‍, ഡെപ്യൂട്ടി സ്പീക്കര്‍ നിതിന്‍ അഗര്‍വാള്‍ ഉള്‍പ്പെടെ ഉള്ളവരാണ് ആണ് നാലാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.


Click it and Unblock the Notifications