അരുത്, അങ്ങനെ ചെയ്യരുത്; വേദിയില്‍ തന്റെ കാല് പിടിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെ തടഞ്ഞ് മോദി, വീഡിയോ
ലഖ്‌നൗ: തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ തന്റെ കാലില്‍ വീണ് തൊടാന്‍ ശ്രമിച്ച ബി ജെ പി ജില്ലാ പ്രസിഡന്റിനെ വിലക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നാവോയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു സംഭവം. ഉന്നാവോ ബി ജെ പി ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാര്‍ ആയിരുന്നു മോദിയുടെ കാല്‍ക്കല്‍ വീഴാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് പാടില്ലെന്ന് മോദി ആംഗ്യം കാണിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രി മോദി വേദിയിലേക്ക് എത്തിയപ്പോള്‍, ബിജെപിയുടെ യു പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ബി ജെ പിയുടെ ഉന്നാവോ ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാര്‍ എന്നിവരോട് ശ്രീരാമന്റെ വിഗ്രഹം പ്രധാനമന്ത്രിക്ക് സമ്മാനിക്കാന്‍ ആവശ്യപ്പെട്ടു. കത്യാര്‍ വിഗ്രഹം സമര്‍പ്പിച്ച ശേഷം കുനിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങളില്‍ തൊട്ടു. കത്യാറിനോട് ഉടന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി, തന്റെ കാലില്‍ തൊടരുതെന്ന് സൂചന നല്‍കുന്നത് വീഡിയോയില്‍ കാണാം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബി ജെ പി ഉന്നാവോ ജില്ലാ പ്രസിഡന്റായി നിയമിതനായ അവധേഷ് കത്യാര്‍ നേരത്തെ ഉന്നാവോയില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. ഫെബ്രുവരി 23 ന് നടക്കുന്ന യു പി തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഉന്നാവോ ജില്ലയില്‍ ആറ് നിയമസഭാ മണ്ഡലങ്ങളുണ്ട്. അതേസമയം ഞായറാഴ്ച ഉന്നാവോയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ചു.

വേദിയില്‍ നിന്ന് തള്ളപ്പെട്ട പിതാവിനെ (മുലായം സിംഗ് യാദവ്) അപമാനിക്കുകയും പാര്‍ട്ടി പിടിച്ചെടുക്കുകയും ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാകുമെന്ന് മോദി പറഞ്ഞു.രാജവംശങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മുന്‍ഗണന അവരുടെയും അവരുടെ അടുപ്പക്കാരുടെയും താല്‍പ്പര്യങ്ങളാണ്. യുപിയിലെ ജനങ്ങള്‍ എവിടെയെങ്കിലും അപമാനിക്കപ്പെട്ടാല്‍, അത് അവരുടെ താല്‍പ്പര്യത്തിന് സഹായിക്കുന്നതല്ലെങ്കില്‍ അവര്‍ (എസ് പി) അതിന് നേരെ കണ്ണടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഭീകരാക്രമണത്തില്‍ പ്രതികളായ നിരവധി ഭീകരര്‍ക്കെതിരായ കേസുകള്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭീകരര്‍ സംസ്ഥാനത്തുടനീളം സ്‌ഫോടനങ്ങള്‍ നടത്തിയിട്ടും എസ്പി സര്‍ക്കാര്‍ അവര്‍ക്കെതിരെ വിചാരണ അനുവദിച്ചില്ല. 2012 - താരിഖ് കാസ്മി എന്ന ഭീകരനെതിരായ കേസ് എസ്പി സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും മോദി ആരോപിച്ചു. എസ്പിയും കോണ്‍ഗ്രസ് നേതാക്കളും ഒസാമ ബിന്‍ ലാദനെ പോലുള്ള ഭീകരരെ 'ജി' എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

2014 നും 2017 നും ഇടയില്‍ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങളില്‍ മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി. നേരത്തെ 2008 - ലെ അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികളുടെ കുടുംബാംഗങ്ങള്‍ അഖിലേഷ് യാദവിനൊപ്പം വോട്ട് പ്രചരണത്തിനെത്തിയതായി ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്വാദി പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നായിരുന്നു ഒന്നാം ഘട്ടം. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഇന്നലെ (ഫെബ്രുവരി 20) മൂന്നാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 - ന് നടക്കും. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി 169 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് നേടുന്നവര്‍ക്ക് കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാം.
पीएम श्री @narendramodi उन्नाव, उत्तर प्रदेश में विशाल जनसभा को संबोधित करते हुए। https://t.co/W5wLQFhXHq
— BJP (@BJP4India) February 20, 2022












Click it and Unblock the Notifications