Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; മൂന്ന് മണി വരെ 49.89% പോളിംഗ്

Feb 23, 2022, 8:01 pm IST

ഉത്തർപ്രദേശിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിൽ 60.1% പോളിംഗ്.
Feb 23, 2022, 6:05 pm IST
ഉത്തർ പ്രദേശ്

ബാരബങ്കിയില്‍ ബിജെപി പ്രചരണത്തില്‍ മോദി
Feb 23, 2022, 5:49 pm IST
ഉത്തർ പ്രദേശ്

എസ്പിയുടേയും കോണ്‍ഗ്രസിന്റേയും സര്‍ക്കാരുകള്‍ പാവങ്ങളുടെ റേഷന്‍ പോലും തട്ടിയെടുത്തു: പ്രധാനമന്ത്രി
Feb 23, 2022, 5:29 pm IST
ഉത്തർ പ്രദേശ്

കോണ്‍ഗ്രസിന്റെ ലഡ്കീ ഹൂണ്‍ മുദ്രാവാക്യം തെരഞ്ഞെടുപ്പില്‍ ഓളമുണ്ടാക്കില്ലെന്ന് ആര്‍പിഎന്‍ സിംഗ്
Feb 23, 2022, 5:15 pm IST
ഉത്തർ പ്രദേശ്

പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ കൊണ്ടുവരുന്നു, തെറ്റായ വിചാരണകള്‍ക്ക് ശേഷം അവരെ ജയിലിലടക്കുന്നു: അഖിലേഷ് യാദവ്
Feb 23, 2022, 4:48 pm IST
ഉത്തർ പ്രദേശ്

നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 23, 2022, 4:30 pm IST
ഉത്തർ പ്രദേശ്

3 മണി വരെ ഏറ്റവും കൂടുതല്‍ പോളിംഗ് പിലിഭിത്തില്‍-54.83%, കുറവ് ഹര്‍ദോയില്‍- 46.29%
Feb 23, 2022, 4:29 pm IST
ഉത്തർ പ്രദേശ്

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 23, 2022, 4:12 pm IST
ഉത്തർ പ്രദേശ്

മോദി കൗശംബിയില്‍ സംസാരിക്കുന്നു
Feb 23, 2022, 3:53 pm IST
ഉത്തർ പ്രദേശ്

ഉത്തര്‍പ്രദേശ് ഇത്തവണയും ബിജെപിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Feb 23, 2022, 3:37 pm IST
ഉത്തർ പ്രദേശ്

കോണ്‍ഗ്രസ് യുപിയില്‍ മാറ്റത്തിനായാണ് നിലകൊള്ളുന്നത്: പ്രിയങ്ക ഗാന്ധി
Feb 23, 2022, 3:23 pm IST
ഉത്തർ പ്രദേശ്

വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ് കുടുംബാധിപത്യ രാഷ്ട്രീയക്കാര്‍ മുസ്ലീം സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവഗണിച്ചതെന്ന് പ്രധാനമന്ത്രി മോദി
Feb 23, 2022, 3:13 pm IST
ഉത്തർ പ്രദേശ്

കോണ്‍ഗ്രസിന്റെ സ്ത്രീസുരക്ഷ വാഗ്ദാനങ്ങള്‍ കോപ്പി-പേസ്റ്റ് ചെയ്തിരിക്കുകയാണ് എസ്പിയും ബിഎസ്പിയും: പ്രിയങ്ക ഗാന്ധി
Feb 23, 2022, 2:59 pm IST
ഉത്തർ പ്രദേശ്

ഒരു മണി വരെ പിലിഭിത്തില്‍ 41.23% പോളിംഗ്, ലഖിപൂര്‍ ഖേരിയില്‍ 40.90%, ഫത്തേപൂരില്‍ 40.35%. ഹര്‍ദോയില്‍ ഏറ്റവും കുറവ് പോളിംഗ് 34.29%
Feb 23, 2022, 2:45 pm IST
ഉത്തർ പ്രദേശ്

യോഗി സര്‍ക്കാരിന്റെ കീഴില്‍ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശ് പോലീസ് വകുപ്പില്‍ 20,000 സ്ത്രീകളെ ഉള്‍പ്പെടുത്തിയെന്ന് പ്രധാനമന്ത്രി
Feb 23, 2022, 2:32 pm IST

തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ച കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണി വരെ 37.45% പോളിംഗ് രേഖപ്പെടുത്തി.
Feb 23, 2022, 2:20 pm IST
ഉത്തർ പ്രദേശ്

ഉന്നാവോയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആശാ സിംഗ് വോട്ട് രേഖപ്പെടുത്തി
Feb 23, 2022, 2:17 pm IST
ഉത്തർ പ്രദേശ്

മുസ്ലീം സഹോദരിമാരുടെ ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാനാണ് മുത്തലാഖ് നിരോധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Feb 23, 2022, 2:13 pm IST
ഉത്തർ പ്രദേശ്

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Feb 23, 2022, 2:03 pm IST
ഉത്തർ പ്രദേശ്

ഇത് യു പിയ്ക്ക് വേണ്ടി മാത്രമുള്ള തെരഞ്ഞെടുപ്പല്ല, രാജ്യത്തിനാകെ വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Feb 23, 2022, 1:54 pm IST
ഉത്തർ പ്രദേശ്

ലഖ്‌നൗവിലെ മാരി മാതാ ക്ഷേത്രത്തിലെത്തി പ്രിയങ്ക ഗാന്ധി പ്രാര്‍ത്ഥിക്കുന്നു
Feb 23, 2022, 1:46 pm IST
ഉത്തർ പ്രദേശ്

യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്പിയും ബിജെപിയും ഭീകരവാദത്തെക്കുറിച്ച് വാക്‌പോര് നടത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി
Feb 23, 2022, 1:39 pm IST
ഉത്തർ പ്രദേശ്

പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണത്തിനായി സജ്ജീകരിച്ച ലഖ്‌നൗവിലെ ഹരിത ബൂത്ത്
Feb 23, 2022, 1:28 pm IST
ഉത്തർ പ്രദേശ്

ഉത്തര്‍പ്രദേശില്‍ എസ്പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനയായ രാഷ്ട്രീയ കിസാന്‍ മഞ്ച്
Feb 23, 2022, 1:20 pm IST
ഉത്തർ പ്രദേശ്

ബിഎസ്പി നേതാവ് സതീശ് ചന്ദ്ര ലഖ്‌നൗവിലെ മോണ്ടിസോറി സ്‌കൂളിലെത്തി കുടുംബസമേതം വോട്ട് ചെയ്തു
Feb 23, 2022, 1:01 pm IST
ഉത്തർ പ്രദേശ്

വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയവര്‍ ക്യൂവില്‍ നില്‍ക്കുന്നു
Feb 23, 2022, 12:50 pm IST
ഉത്തർ പ്രദേശ്

അലഞ്ഞുതിരിയുന്ന കന്നുകാലികളെ ദത്തെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രതിമാസം 900 മുതല്‍ 1000 രൂപ വരെ നല്‍കുമെന്ന് യോഗി ആദിത്യനാഥ്
Feb 23, 2022, 12:43 pm IST
ഉത്തർ പ്രദേശ്

മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തിലെ 266-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Feb 23, 2022, 12:31 pm IST
ഉത്തർ പ്രദേശ്

കേന്ദ്രമന്ത്രി അജയ് മിശ്രയെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍
Feb 23, 2022, 12:30 pm IST
ഉത്തർ പ്രദേശ്

കേന്ദ്രമന്ത്രി അജയ് മിശ്ര വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തിലെത്തിയത് അതീവ സുരക്ഷയില്‍
READ MORE

ദില്ലി; ഉത്തർപ്രദേശിൽ ബുധനാഴ്ച നാലാം ഘട്ട വോട്ടെടുപ്പ് നടക്കും. ഒൻപത് ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലഖിംപൂർ ഖേരി , പിലിഭിത്,സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 624 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

ബി ജെ പി 57 സീറ്റുകളിലാണ് ഇവിടെ മത്സരിക്കുന്നത്. സഖ്യകക്ഷിയായ അപ്നാദൾ (എസ്) മൂന്ന് സീറ്റിലും മത്സരിക്കും. ബി എസ് പിയും കോണ്‍ഗ്രസും മുഴുവൻ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി 58 നീറ്റുകളിലാണ് മത്സരിക്കുന്നത്.2017 ൽ 59 ൽ 51 സീറ്റുകളും ഇവിടെ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാൽ ഇക്കുറി കർഷക രോഷം ആളികത്തിയ ലഖിംപൂർ ഉൾപ്പെടെയുള്ള സംഭവങ്ങൾ മേഖലയിൽ ബി ജെ പിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 photo-2021-05-11-14-24-15-1620723105-164
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+