Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് ചെയ്യാന്‍ യോഗിയെത്തി; ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണി വരെ നീളും. ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഗൊരഖ്പൂര്‍, അംബേദ്കര്‍നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, കുശിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ത്ഥനഗര്‍ എന്നിങ്ങനെ പത്ത് ജില്ലകളിലെ 57 സീറ്റുകളിലാണ് ആറാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 11 എണ്ണം സംവരണ മണ്ഡലങ്ങളാണ്. 676 മത്സരാര്‍ത്ഥികളാണ് ആറാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

യോഗി മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാരും ഇന്ന് ജനവിധി തേടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുന്ന മണ്ഡലം. കൃഷിമന്ത്രി സൂര്യ പ്രതാപ് ഷാഹി, വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്, സംസ്ഥാന മന്ത്രിമാരായ ശ്രീറാം ചൗഹാന്‍, ജയ് പ്രകാശ് നിഷാദ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ള ബി ജെ പി യിലെ മറ്റ് പ്രമുഖര്‍.

SP

കോണ്‍ഗ്രസിന്റെ അജയ് കുമാര്‍ ലല്ലുവും സമാജ് വാദി പാര്‍ട്ടിയുടെ സ്വാമി പ്രസാദ് മൗര്യയും ഇന്ന് ജനവിധി തേടുന്നുണ്ട്. തംകുഹി രാജ് മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ലല്ല മത്സരിക്കുന്നത്. ബി ജെ പി മന്ത്രിസ്ഥാനം രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ ഫാസില്‍നഗറില്‍ നിന്നാണ് മത്സരിക്കുന്നത്.

11 സീറ്റില്‍ ആറാം ഘട്ടം ബി ജെ പിക്ക് വളരെ നിര്‍ണായകമാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 57 ല്‍ 46 സീറ്റുകള്‍ ബി ജെ പി നേടിയിരുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു പി തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10 നായിരുന്നു ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു.

ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും 23 ന് നാലാം ഘട്ടം വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 27 നായിരുന്നു അഞ്ചാം ഘട്ടം. മാര്‍ച്ച് 7 നാണ് ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+