Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ; ഇവിഎം സൂക്ഷിച്ച സ്ഥലം ബൈനോക്കുലറിലൂടെ നിരീക്ഷിച്ച് എസ്പി സ്ഥാനാര്‍ത്ഥി

ലഖ്‌നൗ: ഏഴാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ ഉത്തര്‍പ്രദേശില്‍ ഒന്നര മാസമായി നീണ്ടു നിന്ന തെരഞ്ഞെടുപ്പ് ബഹളത്തിന് സമാപനമായിരിക്കുകയാണ്. ഇനി മാര്‍ച്ച് 10 ന് പുറത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് എല്ലാവരും കണ്ണ് നട്ടിരിക്കുന്നത്. എന്നാല്‍ ഹസ്തിനപൂര്‍ മണ്ഡലത്തിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് ഇപ്പോഴും വിശ്രമിക്കാനായിട്ടില്ല. അദ്ദേഹം ഇ വി എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധാലുവാണ്. ഇ വി എം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിന് മുന്നില്‍ നിന്ന് സദാസമയം ബൈനോക്കുലറില്‍ നിരീക്ഷിക്കുകയാണ് ഇദ്ദേഹം.

സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ യോഗേഷ് വര്‍മയാണ് തുറന്ന ജീപ്പിലെത്തി ഇ വി എം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിനെ സദാസമയം ബൈനോക്കുലറില്‍ നിരീക്ഷിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. യോഗേഷ് വര്‍മ്മയാണ് ഇപ്പോള്‍ നഗരത്തിലെ സംസാര വിഷയം. സര്‍ധാന, സിവല്‍ഖസ്, ഹസ്തിനപൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്ന കാര്‍ഷിക സര്‍വകലാശാലയ്ക്ക് മുന്നിലാണ് യോഗേഷ് വര്‍മ 'സുരക്ഷ ശക്തമാക്കിയിരിക്കുന്നത്'. മീററ്റ് സിറ്റി, മീററ്റ് കാന്റ്, മീററ്റ് സൗത്ത്, കിത്തോര്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ലോഹ്യ നഗറിലും നടക്കും.

1

ഇ വി എം സ്ട്രോംഗ് റൂമും അതിന് ചുറ്റുമുള്ള സ്ഥലങ്ങളും നിരീക്ഷിക്കാന്‍ എസ് പി മേധാവി അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്. ഞങ്ങള്‍ 8 മണിക്കൂര്‍ മൂന്ന് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കും. എക്സിറ്റ് പോളുകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകും. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും, യോഗേഷ് വര്‍മ്മ പറഞ്ഞു. സര്‍വകലാശാലയുടെ 400 മീറ്റര്‍ അകലെ തന്റെ വാഹനം നിര്‍ത്തിയാണ് യോഗേഷ് വര്‍മയുടെ നിരീക്ഷണം. ബൈനോക്കുലറിലൂടെ എനിക്ക് 3 കിലോമീറ്റര്‍ പരിധിയിലുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയും. സമീപത്തെ കെട്ടിടങ്ങളിലെയും ഇ വി എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെയും ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് സഹായിക്കുന്നു, അദ്ദേഹം പറഞ്ഞു.

2

വോട്ടെണ്ണല്‍ നടക്കുന്ന മാര്‍ച്ച് 10 വരെ ജാഗ്രത തുടരുമെന്ന് എസ് പി-ആര്‍ എല്‍ ഡി സ്ഥാനാര്‍ത്ഥി പറഞ്ഞു. ഞങ്ങളുടെ പോരാട്ടം ഭരണ കക്ഷിയ്ക്കെതിരെയാണ്. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ കടുത്ത ലംഘനത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം ജനങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുത്താനുള്ള റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,'' അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ സ്ഥലത്തിന് ഭരണകൂടം ത്രിതല സുരക്ഷ ഒരുക്കിയതുപോലെ, തന്റെ പാര്‍ട്ടിയും വോട്ടെണ്ണല്‍ സ്ഥലത്തിന് സമീപം മൂന്ന് ലെയര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

3

പ്രധാന കവാടത്തില്‍ സ്ട്രോംഗ് റൂമിന് സമീപം നിരീക്ഷണം നടത്താന്‍ കഴിയുന്ന തരത്തില്‍ തങ്ങാന്‍ ഓരോ സ്ഥാനാര്‍ത്ഥിയിലും ഒരാള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ടെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു. രണ്ടോ മൂന്നോ പേരടങ്ങുന്ന മറ്റൊരു സംഘം ദൂരെ നിന്ന് കാവല്‍ നില്‍ക്കുന്നു. എന്തെങ്കിലും ക്രമക്കേട് ഉണ്ടായാല്‍ ഉടന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സ്ട്രേംഗ് റൂമിലെ വൈദ്യുതി വിതരണം 40-45 മിനിറ്റ് വിച്ഛേദിക്കപ്പെട്ടു. ഇത് സി സി ടി വി ക്യാമറകള്‍ ഓഫ് ആകാന്‍ കാരണമായി. ഞങ്ങളുടെ സംഘം ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയും ചെയ്തുവെന്നും യോഗേഷ് വര്‍മ വ്യക്തമാക്കി. 2007 ല്‍ ഹസ്തിനപൂരില്‍ നിന്ന് ബി എസ് പി സ്ഥാനാര്‍ത്ഥിയായി യോഗേഷ് വിജയിച്ചിരുന്നു. 2012 ല്‍ പീസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യോഗേഷ് പരാജയപ്പെട്ടിരുന്നു. 2017 ല്‍ ബി ജെ പിയോടും യോഗേഷ് പരാജയപ്പെട്ടു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+