ഉത്തര്‍ പ്രദേശില്‍ തിരിച്ചടികള്‍ അവസാനിക്കുന്നില്ല; ബിജെപിയുടെ മൂന്നാമത്തെ മന്ത്രിയും രാജിവച്ചു
ലക്നൗ: നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ആയുഷ്, ഭക്ഷ്യ സുരക്ഷ, ഡ്രഗ് അഡ്മിനിസ്ട്രേഷന് വകുപ്പ് മന്ത്രി ധരം സിംഗ് സൈനി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതോടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി പാര്‍ട്ടിയുമായുള്ള ബന്ധം വേര്‍പെടുത്തുന്ന ഒമ്പതാമത്തെ എംഎല്‍എയായി ഇദ്ദേഹം.
കഴിഞ്ഞ ദിവസം, ധരം സിംഗ് സെയ്നിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ കവചവും വസതിയും അദ്ദേഹം തിരികെ നല്‍കിയിരുന്നു, ഇത് അദ്ദേഹം ബിജെപി വിടാന്‍ പോകുകയാണെന്ന അഭ്യൂഹത്തിന് തുടക്കമിട്ടിരുന്നു. കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യയില്‍ തുടങ്ങി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിയുടെ ഉത്തര്‍പ്രദേശ് ഘടകം കൂറുമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇനിയും നിരവധി നിയമസഭാംഗങ്ങള്‍ ഇത് പിന്തുടരുമെന്ന് മൗര്യ അന്ന് പറഞ്ഞിരുന്നു.

ദളിതര്‍, പിന്നാക്കക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവാക്കള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരോട് ബിജെപി കാണിക്കുന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി എംഎല്‍എമാരായ ബ്രജേഷ് പ്രജാപതി, റോഷന് ലാല്‍ വര്‍മ്മ, ഭഗവതി സാഗര്‍, മുകേഷ് വര്‍മ, വിനയ് ശാക്യ എന്നിവരും പാര്‍ട്ടി വിട്ടിട്ടുണ്ട്. ഒബിസി നേതാവ് ദാരാ സിംഗ് ചൗഹാന് ബുധനാഴ്ച യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് സമാജ്വാദി പാര്‍ട്ടിയിലേക്ക് പോകുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിച്ചതെന്നും എന്നാല്‍ ദളിതര്‍ക്കും ഒബിസികള്‍ക്കും തൊഴില്‍രഹിതര്‍ക്കും ബിജെപി സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ചൗഹാന് പറഞ്ഞു.
അതേസമയം, ധരം സിംഗ് സൈനി മൗര്യയുടെ അടുത്ത സഹായിയാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് മര്യയ്ക്ക് പിന്നാലെ സൈനിയും രാജിവച്ചത്. ഇതിനിടെ, ഒന്നോ രണ്ടോ മന്ത്രിമാര്‍ യോഗി ആദിത്യനാഥ് ക്യാബിനറ്റില്‍ നിന്ന് ദിവസവും രാജിവെക്കുമെന്നും ജനുവരി 20 ഓടെ ഇത് 18 ആയി ഉയരുമെന്നും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) തലവന്‍ ഓം പ്രകാശ് രാജ്ഭര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി രാജ്ഭര്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ വോട്ടെടുപ്പും മാര്‍ച്ച് 10 ന് വോട്ടെണ്ണലും നടക്കും. സംസ്ഥാനത്ത് തുടര്‍ഭരണത്തില്‍ കുറവൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ തിരിച്ചടി ദേശീയ നേതൃത്വം അടക്കമുള്ളവര്‍ പരിശോധിക്കും. ഏതുവിധേനയും സംസ്ഥാനത്ത് അധികാരം നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് ബിജെപിയെ സംബന്ധിച്ച് കനത്ത പ്രഹരമാണ് സൃഷ്ടിക്കുക. കാരണം. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാക്കളാണ് പാര്‍ട്ടി വിട്ടവര്‍. യോഗി ആദിത്യനാഥുമായി ഏറെ നാളായി ഇവര്‍ കടുത്ത അതൃപ്തിയിലായിരുന്നു. ദേശീയ നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളിയാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നും ഏറെ ശ്രദ്ധേയമാണ്.
ഇതിനിടെ, ബി ജെ പി വിട്ടവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനോടകം തന്നെ നേതാക്കളെ അഖിലേഷ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കഴിഞ്ഞു. നേതാക്കള്‍ ആരും മനസ് തുറന്നിട്ടില്ലേങ്കിലും ഇവര്‍ ഉടന്‍ തന്നെ എസ് പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ യുപിയില്‍ ശക്തമായ സാന്നിധ്യം ഉള്ള നേതാക്കളാണ് ബി ജെ പി വിട്ട നേതാക്കള്‍. അതുകൊണ്ട് തന്നെ നേതാക്കളുടെ കടന്നുവരവ് എസ്പി വലിയ രീതിയില്‍ ഗുണം ചെയ്യും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications