അല്ലെങ്കിലും എന്നെ പോലെ ആകാന്‍ നിങ്ങള്‍ക്കാകില്ല; ജയന്ത് ചൗധരിയ്ക്ക് ഹേമ മാലിനിയുടെ മറുപടി
ന്യൂദല്‍ഹി: ആര് എല്‍ ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയ്ക്ക് മറുപടിയുമായി നടി ഹേമ മാലിനി. ജയന്ത് ചൗധരിക്ക് ഒരിക്കലും തന്നെപ്പോലെയാവാന്‍ സാധിക്കില്ലെന്നും ഈ സ്ഥാനത്തെത്താന്‍ താന്‍ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്നും ഹേമാമാലിനി പറഞ്ഞു. നേരത്തെ ബി ജെ പിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഹേമ മാലിനിയാക്കാമെന്ന് അമിത് ഷാ ആര് എല്‍ ഡി നേതാവ് യോഗേഷ് നോവാറിനോട് വാഗ്ദാനം ചെയ്തെന്ന് ജയന്ത് ചൗധരി വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഹേമമാലിനിയാകേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'യോഗേഷ് ഞങ്ങളോടൊപ്പം ചേരൂ. ഞാന്‍ നിങ്ങളെ ഹേമമാലിനിയാക്കാം', എന്ന് അമിത് ഷാ യോഗേഷ് നോവാറിനോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. യോഗേഷ് നോവാറിനെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു ജയന്ത് ചൗധരിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്നെപ്പോലെ ആവുന്നത് കുറച്ച് പ്രയാസപ്പെട്ട കാര്യമാണെന്നായിരുന്നു ഹേമാമാലിനി മറുപടി. ഈ 'ഡ്രീം ഗേള്‍' ആകാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ജയന്ത് ചൗധരിക്ക് ഹേമ മാലിനിയാകാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും തന്റെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടായി അവര്‍ ചോദിച്ചു.

നേരത്തെ ആര് എല്‍ ഡി- സമാജ് വാദി പാര്‍ട്ടി പിളര്‍ത്താനായി അമിത് ഷാ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉത്തര്‍ പ്രദേശില്‍ എത്തിയത് മുതല്‍ ആര് എല്‍ ഡിയെ ബി ജെ പി സഖ്യത്തിലേക്ക് അമിത് ഷാ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബി ജെ പിയില്‍ ചേരില്ലെന്നാണ് ജയന്ത് ചൗധരി വ്യക്തമാക്കിയിട്ടുള്ളത്. ആര് എല്‍ ഡിയ്ക്കായി ബി ജെ പി, എന്‍ ഡി എയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമാജ് വാദി-ആര് എല്‍ ഡി സഖ്യം അധികകാലം തുടരില്ലെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ രൂക്ഷമായ വാക്പോരാണ് ബി ജെ പിയും എസ് പിയും തമ്മില്‍ നടക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications