ജനാധിപത്യത്തിന്‍റെ ശിപായികൾ, ഇത് ജനങ്ങളുടെ തീരുമാനം: വോട്ടെണ്ണൽ ദിനത്തിൽ അഖിലേഷ് യാദവ്
ലഖ്‌നൗ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ ഇന്ന് തീരുമാനമെടുക്കാനുള്ള ദിവസമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും അഖിലേഷ് നന്ദി അറിയിച്ചു. കൗണ്ടിങ് സെന്‍ററുകളിൽ രാത്രി മുഴുവൻ ജാഗ്രത പാലിച്ചതിന് സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. പാർട്ടി പ്രവർത്തകരെ ജനാധിപത്യത്തിന്‍റെ ശിപായികൾ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Recommended Video
വോട്ടിങ് മെഷീനുകളിൽ ഇടപെടൽ നടത്തിയെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. അഖിലേഷ് യാദവിന്‍റെ ആരോപണങ്ങളെ ശരിവക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്രക്കുകളിലായി ഇവിഎം മെഷീനുകൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വൈറലായത്.
ഇവിഎം മെഷീനുകൾ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ഈ നടപടിയിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു അഖിലേഷ് യാദവിന്‍റെ ആരോപണം. സ്ഥാനാർഥികളെ പോലും അറിയിക്കാതെ ഡി.എം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ കൊണ്ടുപോകുകയാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും അഖിലേഷ് യാദവ് അഭ്യർഥിച്ചിരുന്നു. സംഭവത്തിൽ എഡിഎമ്മിനെ സസ്‌പെൻഡ് ചെയ്യുകയും മറ്റു രണ്ട് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്.

അതേ സമയം ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനായി കൊണ്ടുപോകുന്ന ഇവിഎം ആയിരുന്നു ഇതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം. ഉത്തർപ്രദേശിൽ 202 സീറ്റുകളിൽ നിലവിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. സമാജ് വാദി പാർട്ടി 110 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 75 സീറ്റുകളിലെ ലീഡ് നിലയാണ് ഇനിയും വ്യക്തമാവാനുള്ളത്. ആദ്യ ഘട്ടത്തിൽ എസ്.പി ശക്തമായ പോരാട്ടം നടത്തിയിരുന്നു. രാവിലെ 9.10ഓടെ എസ്.പിയുമായുള്ള ലീഡ് വ്യത്യാസം നൂറ് സീറ്റോളമായി ഉയർന്നിരുന്നു.
ഉത്തർപ്രദേശിൽ ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളുടെയും പ്രവചനം. 211 മുതൽ 217 വരെ സീറ്റുകൾ ബിജെപി നേടുമെന്നും എസ്.പിക്ക് 116 മുതൽ 165 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. യുപിയിൽ ബിജെപിയും സഖ്യത്തിന് 43 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നാണ് ലോക്‌നീതി-സിഎസ്‌ഡിഎസ് സർവെയുടെ പ്രവചനം.
സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി 35 ശതമാനം വോട്ട് നേടുമെന്നും സർവെ പ്രവചിക്കുന്നു. മായാവതിയുടെ ബിഎസ്‌പി 15 ശതമാനം വോട്ടും കോൺഗ്രസ് മൂന്ന് ശതമാനം വോട്ടും മറ്റുള്ളവർ ചേർന്ന് നാല് ശതമാനം വോട്ടും നേടുമെന്ന് സർവെ ഫലം പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications