ഉത്തർപ്രദേശിലെ രണ്ടാം വരവ്: നിരവധി റെക്കോർഡുകള്‍ ഭേദിച്ച് യോഗി ആദിത്യനാഥ്
260 ലേറെ സീറ്റുകള്‍ നേടി യുപിയില്‍ ബി ജെ പി ഇത്തവണയും അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോതില്‍ സീറ്റ് വർധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് എസ്പിയുടെ ആശ്വാസം. 130 സീറ്റുകളിലാണ് എസ്പി-ആർഎല്‍ഡി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. യഥാക്രമം ഒന്ന്, രണ്ട് സീറ്റിലേക്ക് പിന്തള്ളപ്പെട്ട മായാവതിയുടെ ബി എസ് പിക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടേണ്ടി വന്നിരിക്കുന്നത്.
Recommended Video

അതേസമയം തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലേറുന്നത് ഉള്‍പ്പടെ നിരവധി പുതിയ റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ടാണ് യുപിയില്‍ ബി ജെപി വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. അത്തരം ചില റെക്കോർഡുകള്‍ പരിശോധിക്കുകയാണ് ഇവിടെ..

യുപിയില്‍ കാലാവധി പൂർത്തിയാക്കി രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. കോണ്‍ഗ്രസൊക്കെ വളരെ ശക്തമായിരുന്നതെങ്കിലും യുപിയുടെ കഴിഞ്ഞ 70 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കുന്നതും തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

യുപിയിൽ തുടർച്ചയായി വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് യോഗി. 1975-ൽ സമ്പൂർണന്ദ, 1962-ൽ ചന്ദ്രബാനു ഗുപ്ത, 1974-ൽ ഹേമവതി നന്ദൻ ബഹഗുണ, 1985-ൽ നാരായൺ ദത്ത് തിവാരി എന്നിവരാണ് യോഗിക്ക് മുമ്പ് തുടർ വിജയം നേടിയ മുഖ്യമന്ത്രിമാർ. എന്നിരുന്നാലും 70 വർഷത്തിനിടെ ഭരണം പൂർത്തിയാക്കി തുടർച്ചയായി രണ്ടാം തവണ വിജയിക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന് നേട്ടം യോഗിക്ക് സ്വന്തം.

1985 ൽ അവിഭക്ത യുപിയുടെ മുഖ്യമന്ത്രിയായിരുന്നു കോൺഗ്രസിലെ എൻ ഡി തിവാരി തിരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാം തവണയും അധികാരത്തിലെത്തിയിരുന്നു. അതിന് ശേഷം ഇന്നുവരെ യോഗിയല്ലാതെ മാറ്റാർക്കും തുടർ വിജയം നേടാന്‍ സാധിച്ചിട്ടില്ല. 15 വർഷത്തിനിടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ എം എൽ എയായി യോഗി ആദിത്യനാഥ് മാറും. നേരത്തെ മായാവതിയും അഖിലേഷ് യാദവും എം എൽ സി ആയിരുന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2017 ൽ യോഗി യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹം എംപിയായിരുന്നു. പിന്നീട് എം എല്‍ സിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇത്തവണ ഖൊരഖ്പൂരില്‍ നിന്നും ജനവിധി തേടുകയായിരുന്നു.

അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ ബി ജെ പി മുഖ്യമന്ത്രി കൂടിയാണ് യോഗി. രാം പ്രകാശ് ഗുപ്ത, രാജ്‌നാഥ് സിംഗ്, കല്യാണ് സിംഗ്, രാം പ്രകാശ് ഗുപ്ത എന്നിവരായിരുന്നു അദ്ദേഹത്തിന് മുമ്പ് യുപിയില്‍ ബി ജെ പി മുഖ്യമന്ത്രിമാരായി ഇരുന്നവർ. എന്നാല്‍ ഇവരാരും രണ്ടാം ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. നോയിഡ ജിൻക്സ് തകർത്ത ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് യോഗി. തന്റെ ഭരണകാലത്ത് നോയിഡ സന്ദർശിക്കുന്ന ഏതൊരു മുഖ്യമന്ത്രിയും അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുകയോ കാലാവധി പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുമെന്ന ഒരു അന്ധവിശ്വാസം യുപിയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ 2018 ഡിസംബർ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം യോഗി, ഡൽഹി മെട്രോയുടെ മജന്ത ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി നോയിഡ സന്ദർശിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. 70 വർഷത്തിനിടെ 21 മുഖ്യമന്ത്രിമാരിൽ മൂന്ന് പേർ മാത്രമാണ് യുപിയില്‍ കാലാവധി പൂർത്തിയാക്കിയത്. മായാവതി, യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ് എന്നിവരാണ് യുപിയില്‍ കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രിമാർ












Click it and Unblock the Notifications