Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം മേഖലകളില്‍ ആധിപത്യം എസ്പിക്ക്: ദളിത് മണ്ഡലങ്ങളില്‍ തകർന്നടിഞ്ഞ് ബിഎസ്പി

കാണ്‍പൂർ: എസ്പിയുടെ സകല പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ടാണ് യുപിയില്‍ ബി ജെ പി തുടർ ഭരണം നേടുന്നത്. കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 277 സീറ്റുകളിലാണ് ബി ജെ പി ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. മറുവശത്ത് എസ്പിക്കാവട്ടെ 2017 നെ അപേക്ഷിച്ച് വന്‍ തോതില്‍ സീറ്റുകള്‍ ഉയർത്തിയെങ്കിലും ലീഡ് നില 130 ന് അപ്പുറത്തേക്ക് ഇതുവരെ പോയിട്ടില്ല.

മായാവതിയുടെ ബി എസ് പിയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് യുപിയില്‍ നേരിട്ടിരിക്കുന്നത്. ബി എസ് പി 4 സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് 2 സീറ്റില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ എസ്പി സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു.

Recommended Video

cmsvideo
    #Breaking: ഉത്തർപ്രദേശിൽ ചരിത്ര വിജയവുമായി യോഗി
    സീറ്റ് നിലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍

    സീറ്റ് നിലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പിന്നോട്ട് പോയെങ്കിലും വോട്ട് വിഹിതത്തില്‍ മുന്നേറാന്‍ ബി ജെപി ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 42 ശതമാനം വോട്ടാണ് ബി ജെ പിക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. 2017 ലേതിനേക്കാള്‍ 2 ശതമാനം കൂടുതല്‍ വോട്ട് വിഹിതമാണ് ബി ജെ പി നേടിയിരിക്കുന്നത്. മറുവശത്ത് എസ്പി സീറ്റ് നിലയില്‍ എന്നത് പോലെ വോട്ട് വിഹിതത്തിലും മുന്നേറി. 31.8 ശതമാനം വോട്ടാണ് അവർക്ക് ലഭിച്ചിരിക്കുന്നത്.

    മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

    ഈ നിയമസഭ തിരഞ്ഞെടുപ്പില്‍

    ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് മായാവതിയുടെ ബി എസ് പിക്കാണ്. 2017 ല്‍ 20 ശതമാനത്തിനടുത്ത് വോട്ട് നേടിയ ബി എസ് പിയുടെ പിന്തുണ ഇത്തവണ 12.7 ശതമാനത്തിലൊങ്ങി. കോണ്‍ഗ്രസിനും വോട്ട് വിഹിതത്തില്‍ കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ 6 ശതമാനത്തില്‍ നിന്നും അവർ ഇത്തവണ 2.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.

    ജാതി-മതസമവാക്യങ്ങള്‍

    ജാതി-മതസമവാക്യങ്ങള്‍ തിരിച്ചുള്ള വോട്ട് വിഹിതത്തിലും എസ്പിയുടേയും ബി ജെ പിയുടേയും മുന്നേറ്റം പ്രകടമാണ്. മുസ്ലിം വോട്ടുകളില്‍ വലിയ മുന്നേറ്റമാണ് അഖിലേഷ് യാദവിന്റെ എസ്പി ഇത്തവണ ഉണ്ടാക്കിയിരിക്കുന്നത്. മുസ്ലീം ആധിപത്യമുള്ള ജില്ലകളില്‍ എസ്പിക്ക് ഇത്തവണ 42.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഈ ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 15.5 ശതമാനം വോട്ടുകള്‍ അധികമായി ഈ ജില്ലകളില്‍ നിന്നും സമാഹരിക്കാന്‍ അവർക്ക് സാധിച്ചു.

    ബി എസ് പി 12.5 ശതമാനവും

    40.9 ശതമാനം വോട്ടുകളാണ് മുസ്ലിം ആധിപത്യമുള്ള ജില്ലകളില്‍ നിന്നും ഭരണകക്ഷിയായ ബി ജെ പിക്ക് ലഭിച്ചത്. സംസ്ഥാനത്ത് 300 ലേറെ സീറ്റുകള്‍ നേടിയ 2017 നെ അപേക്ഷിച്ച് ഇത്തവണ 1.3 ശതമാനത്തിന്റെ വർധനവ് ഇവിടെ ഉണ്ടാക്കാന്‍ ബി ജെ പിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ബി എസ് പിക്കും കോണ്‍ഗ്രസിനും ഈ ജില്ലകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 7 ശതമാനത്തിലേറെ വോട്ട് വിഹിതമാണ് അവർക്ക് ഇടിഞ്ഞത്. ബി എസ് പി 12.5 ശതമാനവും കോണ്‍ഗ്രസ് 1.0 ശതമാനം വോട്ടും സമാഹരിച്ചു.

    ദളിത് സീറ്റുകളിലും ഇത്തവണ

    ദളിത് സീറ്റുകളിലും ഇത്തവണ എസ്പിക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. അപ്പോഴും ഈ മണ്ഡലങ്ങളിലെ ബി ജെ പിയുടെ ആധിപത്വത്തിനും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. 15 ശതമാനം വോട്ട് വിഹിതം വർധിപ്പിച്ച എസ്പി ഈ മണ്ഡലങ്ങളില്‍ നിന്ന് 36.1 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 44.4 ശതമാനവുമായി അധിപത്യം തുടരുകയാണ്. 3.2 ശതമാനം വോട്ടാണ് ബി ജെ പി വർധിപ്പിച്ചത്.

    കാന്‍ഷിറാമിന്റെ പ്രതാപം പേറുന്ന ബി എസ് പി

    കാന്‍ഷിറാമിന്റെ പ്രതാപം പേറുന്ന ബി എസ് പിയെ ദളിതുകള്‍ തന്നെ കൈവിടുന്നുവെന്നതാണ് യുപി തിരഞ്ഞെടുപ്പ് ഫലം കാട്ടി തരുന്നത്. ദളിത് സീറ്റുകളില്‍ 12 ശതമാനത്തിന്റെ ഇടിവാണ് ബി എസ് പി പാളയത്തിലാകെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 24 ശതമാനം വോട്ട് ഈ മണ്ഡലങ്ങളില്‍ നിന്ന് സമാഹരിക്കാന്‍ അവർക്ക് സാധിച്ചിരുന്നു. ഈ വോട്ടുകള്‍ ഏത് പാളയത്തിലേക്ക് പോയി എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+