യുപിയില്‍ 42 % വോട്ട് നേടി ബിജെപി; എസ്പിക്ക് 10% വളർച്ച, കോണ്‍ഗ്രസിനും ബിഎസ്പിക്കും വന്‍ തിരിച്ചടി
ദില്ലി: ലീഡ് നിലയില്‍ 300 ഉം കടന്ന് യുപിയില്‍ അധികാരത്തുടർച്ചയിലേക്ക് കടക്കുകയാണ് ബി ജെ പി. 403 മണ്ഡലങ്ങളിലേയും ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ നിലവില്‍ 303 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ 311 സീറ്റുകളില്‍ വരെ മുന്നേറാന്‍ സാധിച്ചിരുന്നു. അഖിലേഷ് യാദവിഎസ് സഖ്യം 105 സീറ്റുകളില്‍ വരെ മുന്നേറിയിരുന്നെങ്കിലും നിലവില്‍ 92 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കാന്‍ സാധിക്കുന്നത്. മറ്റ് പ്രധാന കക്ഷികളായ മായവാതിയുടെ ബി എസ് പിക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ബി എസ് പി കേവലം 2 സീറ്റിലാണ് എസ്പി മുന്നിട്ട് നില്‍ക്കുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുന്നില്‍ നിന്ന് നയിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. 3 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം വോട്ടിങ് ശതമാനത്തില്‍ ബി ജെ പിക്ക് ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്.

43 ശതമാനം വോട്ടാണ് ബി ജെ പിക്ക് വേട്ടെണ്ണലിന്റെ ഈ ഘട്ടത്തില്‍ ബി ജെ പിക്ക് നേടാന്‍ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 41 ശതമാനം വോട്ടായിരുന്നു ബി ജെ പി നേടിയത്. സീറ്റ് നിലയില്‍ എന്നത് പോലെ വോട്ട് ശതമാനത്തിലും എസ് പി ഇത്തവണ മുന്നേറിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനം വർധിപ്പിച്ച് 31 ശതമാനം വോട്ട് വിഹിതമാണ് അവർക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. അതേസമയം എസ്പിക്കും കോണ്‍ഗ്രസിനും സീറ്റ് നിലയില്‍ എന്നത് പോലെ വോട്ട് വിഹിതത്തിലും വലിയ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍
2017 ല്‍ 22 ശതമാനം വോട്ടായിരുന്നു മായാവതിയുടെ ബി എസ് പിക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ ഇത്തവണ അവുടെ വോട്ടുവിഹിതം കൂപ്പുകുത്തി 13 ശതമാനത്തിലേക്ക് എത്തിക്ക്. കഴിഞ്ഞ തവണ എസ്പിയുമായി സഖ്യം ചേർന്ന് മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റും 6 ശതമാനം വോട്ടും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് മൂന്നിലേക്ക് കുറഞ്ഞിരിക്കുകയാണ്. പ്രധാന കക്ഷികള്‍ക്ക് പുറമെ ചില പ്രാദേശിക കക്ഷികളും സ്വതന്ത്രും യുപിയില്‍ 4 ഇടത്ത് മുന്നേറുന്നുണ്ട്.












Click it and Unblock the Notifications