ആറ് മാസത്തിനിടെ 100 പരിപാടികൾ: യുപിയിൽ അധികാരമുറപ്പിക്കാൻ ബിജെപി
ലഖ്നൊ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അസ്വാരസ്യങ്ങൾ തുരടുമ്പോഴും അധികാരം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. ആറ് മാസത്തിനകം പ്രചാരണം കൊഴുപ്പിച്ച് ശക്തി തെളിയിക്കാനാണ് പാർട്ടിയുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും അണിനിരത്താനും പാർട്ടി സംഘടനാബലം ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിലാണ് പാർട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബിജെപി നൂറിലധികം പരിപാടികൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 9 ന് ആരംഭിക്കുന്ന പരിപാടികൾ ജനുവരി 26 വരെ തുടരുമെന്നാണ് യുപി ബിജെപി ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ പറഞ്ഞു.
ഓണം വരവായി; സാരിയിൽ നാടൻ ലുക്കിൽ പ്രിയ വാര്യർ

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിന്നു പാർട്ടിക്കുള്ളിലുണ്ടായിരുന്ന ധാരണകൾ. യോഗി ആദിത്യനാഥ് തന്നെ മുഖ്യമന്ത്രിയാവണമെന്നാണ് ബിജെപി സംസ്ഥാന തലവൻ സ്വതന്ത്ര ദേവസ് സിംഗിന്റെ നിലപാട്. യോഗിയെ മുൻനിർത്തി യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ദേവ് സിംഗ് അഭിപ്രായപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ബിജെപി നേതൃത്വം നിലപാട് അറിയിച്ചിട്ടില്ല.

വരുന്ന ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ യുവജനങ്ങൾക്കും സ്ത്രീകൾക്കും കർഷകർക്കുമായി വിവിധ പരിപാടികളും പ്രചാരണങ്ങളുമാണ് നടക്കുക. വലിയ തോതിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് പാർട്ടി. വോട്ടർമാരെ സമീപിക്കുന്നതിനൊപ്പം സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണും, ഗ്രാമത്തിലെ 'ചൗപാൽ', 'കിസാൻ ചൗപാൽ' എന്നിവ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് ക്രാന്തി ദിവസമായി ആചരിക്കുന്ന ആഗസ്റ്റ് 9 ന് ജില്ലാ പഞ്ചായത്തിലെ വിവിധ ബ്ലോക്കുകളിൽ സ്ഥിതിചെയ്യുന്ന സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷികളുടെയും പ്രതിമകൾ വൃത്തിയാക്കുകയും മാലയിട്ട് ആദരിക്കുകയും ചെയ്യും. ഇത് ഓഗസ്റ്റ് 15 വരെ തുടരുമെന്നും ബൻസാൽ പറഞ്ഞു. ആഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 20 വരെ യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളുടെയും യോഗം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തിൽ നടപ്പിലാക്കിയ പദ്ധതികളും സംസ്ഥാന തലത്തിൽ യോഗി ആദിത്യനാഥ് നടപ്പിലാക്കിയ വികസന പദ്ധതികളും കേന്ദ്രീകരിച്ചായിരിക്കും ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ എല്ലാ ഗുണഭോക്താക്കൾക്കും ബുക്ക്‌ലെറ്റുകൾ നൽകിക്കൊണ്ട് ഗ്രാമീണ മേഖലയിലെ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്താനാണ് പാർട്ടി ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആഗസ്റ്റ് 10 ന് യുപിയിൽ നിന്ന് പ്രധാനമന്ത്രി ഉജ്ജാവാല യോജനയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ഉജ്ജ്വല യോജനയുടെ ആദ്യ ഘട്ടം, 2017 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആരംഭിച്ചത്. 2016 ൽ യുപിയിലെ ബല്ലിയയിൽ നിന്നാണ് പദ്ധതി ആരംഭിച്ചത്. ഇത്തവണ, ഈ പദ്ധതി പ്രായോഗികമായി ബുണ്ടേൽഖണ്ഡിൽ നിന്ന് ആരംഭിക്കാനാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. "ഉജ്ജ്വല യോജനയുടെ ഏകദേശം എട്ട് കോടി ഗുണഭോക്താക്കളിൽ, 2.54 കോടി കുടുംബങ്ങൾക്ക് യുപിയിൽ മാത്രം പ്രയോജനം ലഭിച്ചിട്ടുണ്ട്," നഡ്ഡ ലക്‌നൗവിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഈ പദ്ധതികൾ ജനകീയമാക്കാൻ ആവശ്യപ്പെട്ടിരുന്നു. ആയുഷ്മാൻ ഭാരതിന് കീഴിൽ, രാജ്യത്തുടനീളമുള്ള 50 കോടിയിലധികം ആളുകൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിട്ടുണ്ടെന്നും 2.54 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.












Click it and Unblock the Notifications