Get Updates
Get notified of breaking news, exclusive insights, and must-see stories!

ഠാക്കൂറുകളുടെ പിന്തുണ യോഗിക്ക് ഗുണം ചെയ്യും; തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന ഘടകം

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുത്തതോടെ സംസ്ഥാനത്തെ ഠാക്കൂര്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്. ഉത്തര്‍പ്രദേശിലെ ഠാക്കൂറുകള്‍, നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒരു ശക്തമായ സമൂഹമായിരുന്നിട്ടും, 1988 ലെ വീര്‍ ബഹാദൂര്‍ സിംഗ് ഭരണത്തിന്റെ അവസാനത്തിനുശേഷം അധികാരത്തിന്റെ ഇടനാഴികളില്‍ ഒരു ശബ്ദമാകാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആ ഒരു കുറവ് അവര്‍ പരിഹരിച്ചു.

2000- 2002 കാലത്ത് രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയായിരുന്നെങ്കിലും തന്റെ ഭരണകാലത്ത് അദ്ദേഹം ബോധപൂര്‍വം ജാതിയുടെ കോണിനെ കുറച്ചുകാണിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 8 ശതമാനം മാത്രമാണ് ഠാക്കൂറുകള്‍ ഉള്ളത്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏകദേശം 50 ശതമാനം ഭൂമിയുടെ ഉടമസ്ഥതയും അവരുടെ കൈവശമാണ്.

bjp

2017 ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ, 'അധികാരത്തില്‍ ഞങ്ങളുടെ പങ്കും ഉണ്ടെന്ന് ആശ്വാസത്തില്‍ ഠാക്കൂര്‍ സമുദായം ആഹ്ലാദത്തിലാണ്. ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത പദവികളില്‍ തുടരുന്നത് ബ്രാഹ്മണരായിട്ടും ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്ല തസ്തികകള്‍ നല്‍കിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല.

ഠാക്കൂറിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഠാക്കൂര്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതിലും യോഗി സര്‍ക്കാര്‍ അതിരുകടന്നതായി പ്രതിപക്ഷം ഒട്ടേറെ തവണ ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതില്‍ ഒരു ആശങ്കയും പ്രകടിപ്പിച്ചിട്ടില്ല.

ബിജെപിയില്‍ ഠാക്കൂറുകള്‍ക്ക് കാര്യമായ ഒന്നും ലഭിച്ചിട്ടില്ല, എന്നാല്‍ നമ്മുടെ ആത്മാഭിമാനവും അഭിമാനവും സംരക്ഷിക്കപ്പെട്ടു, അതാണ് ഏറ്റവും പ്രധാനമെന്ന് ബിജെപിയിലെ ഠാക്കൂര്‍ വിഭാഗം എംഎല്‍എ പറയുകയുണ്ടായിരുന്നു. സര്‍ക്കാരില്‍ പ്രാതിനിധ്യം വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്, കാരണം മറ്റ് ജാതികളെ അപേക്ഷിച്ച് താക്കൂര്‍ ഓഫീസര്‍മാരുടെ എണ്ണം കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഠാക്കൂറുകള്‍ക്ക് ബിജെപി അല്ലാതെ മറ്റൊരു വഴിയില്ല. സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ബ്രാഹ്മണരെ തങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്നു, കോണ്‍ഗ്രസ് അതിന്റെ വനിതാ പ്രചാരണത്തില്‍ വ്യാപൃതരാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, പ്രതാപ്ഗഡിലെ തന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിലൊന്നില്‍ ഠാക്കൂറുകള്‍ക്കെതിരായി പരാമര്‍ശം നടത്തുന്നതിലൂടെ അവരുടെ അഭിമാനത്തെ മുറിവേല്‍പ്പിക്കാന്‍ അഖിലേഷ് യാദവ് ശ്രമിച്ചിട്ടുണ്ട്.

അതേസമയം, ബിഎസ്പിയും ഠാക്കൂര്‍ സമുദാമയത്തെ അനുകൂലിക്കുന്നവരല്ല, കാരണം 2002ല്‍ ഠാക്കൂര്‍ വിഭാഗക്കാരായ രാജാ ഭയ്യയും ധനഞ്ജയ് സിങ്ങിനെയും പോട്ട് ആക്ട് പ്രകാരം കേസെടുത്തിരുന്നു. മറുവശത്ത്, കോണ്‍ഗ്രസിന് പാര്‍ട്ടിയില്‍ താക്കൂര്‍ നേതൃത്വമൊന്നും അവശേഷിക്കുന്നില്ല, ഈ തിരഞ്ഞെടുപ്പുകളില്‍ അഴര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്ത്രീകളിലാണ്.

Recommended Video

cmsvideo
    UP Assembly Election 2022: Factors That Would Be In Play In Upcoming Polls

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+