ഭീകരന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചു; തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ഭീകര ഏറ്റുമുട്ടല്‍!!
ദില്ലി: അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ഭീകര ഏറ്റുമുട്ടല്‍. കന്ദ് വ - മധ്യപ്രദേശ് ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ഭീകരരും ഭീകരവിരുദ്ധ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ലക്‌നൗവിലെ ടാക്കൂര്‍ഗഞ്ചില്‍ കെട്ടിടത്തിനുള്ളില്‍ ആയുധങ്ങളുമായി ഒളിഞ്ഞിരിക്കുന്നവരില്‍ ട്രെയിന്‍ സ്‌ഫോടനക്കേസിലെ സെയ്ഫുള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് ഭീകരവിരുദ്ധസേന ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ടാക്കൂര്‍ഗഞ്ചിലെ ഹാജി കോളനിയില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെം തുടര്‍ന്ന് സേന പ്രദേശം വളയുകയായിരുന്നു. പ്രദേശവാസികളെ ഒഴിപ്പിച്ച് എടിഎസ് സൈനിക ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടക്കുന്നത്. ഭീകരര്‍ പോലീസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.













Click it and Unblock the Notifications