യുപി: രണ്ടാം യോഗി സർക്കാറിലെ ഏക മുസ്ലിം പ്രതിനിധിയായി ആസാദ് അന്‍സാരി
ദില്ലി: യുപിയില്‍ രണ്ടാം യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റടെത്തുപ്പോള്‍ മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധിയായി മാറി യുവനേതാവായ ആസാദ് അന്‍സാരി. കിഴക്കന്‍ ബല്ലിയില്‍ നിന്നുള്ള അന്‍സാരി യോദി ആദിത്യനാഥുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണെങ്കിലും മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്ന വരവ് ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദ ഉള്‍പ്പടേയുള്ള പ്രമുഖർ പങ്കെടുത്ത ലഖ്‌നൗവിലെ മെഗാ പരിപാടിയിൽ ആദിത്യനാഥ് സർക്കാരിലെ മന്ത്രിമാരിൽ ഒരാളായി അൻസാരിയെ പ്രഖ്യാപിക്കുന്നത് വരെ ഇത്തരമൊരു സാധ്യത പലരും വിലയിരുത്തിയിട്ട് പോലും ഉണ്ടായിരുന്നില്ലെന്നതാണ് ശ്രദ്ധേയം.

2011 മുതൽ ബി ജെ പിയുമായും പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തുമായും (എ ബി വി പി) സജീവമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാവാണ്. ലഖ്‌നൗ സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ക്വാളിറ്റി മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇതിന് പുറമെ പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും അദ്ദേഹത്തിനുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ സമുദായത്തോടുള്ള ബി ജെ പിയുടെ സ്വാധീനം ശക്തിപ്പെടുത്താൻ അൻസാരിയുടെ പ്രവർത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018ൽ യുപി സർക്കാരിന്റെ ഫക്രുദ്ദീൻ അലി അഹമ്മദ് മെമ്മോറിയൽ കമ്മിറ്റിയിൽ അൻസാരി അംഗമായിരുന്നു. സംസ്ഥാന ഉറുദു ഭാഷാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടേയും സജീവ പ്രവർത്തകനായിരുന്നു.

"എന്നെപ്പോലുള്ള ഒരു സാധാരണ പാർട്ടി പ്രവർത്തകന് ഇത്രയും വലിയ അവസരം നൽകിയതിന് പാർട്ടിയോട് ഞാൻ നന്ദി പറയുന്നു. ഇതിന് ഞാൻ അവരോട് നന്ദി പറയുന്നു. ഞാൻ എന്റെ ചുമതലകൾ പൂർണ്ണ സത്യസന്ധതയോടെ നിർവഹിക്കും," എന്നായിരുന്നു പ്രഖ്യാപനത്തിന് ശേഷം അൻസാരി വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. മന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമാണോ എന്ന ചോദ്യത്തിന്, "ഇല്ല, അങ്ങനെയായിരുന്നില്ല, ബി ജെ പി ഓരോ പ്രവർത്തകന്റെയും കഠിനാധ്വാനം തിരിച്ചറിയുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇത് പാർട്ടി അതിന്റെ സമർപ്പിത പ്രവർത്തകനിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ്. ."- അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പിയിൽ മുസ്ലീങ്ങളുടെ വിശ്വാസം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബി ജെ പി നടത്തുന്ന ക്ഷേമപദ്ധതികൾ മുസ്ലീങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ട്. പദ്ധതികളുടെ ആനുകൂല്യം നൽകുന്നതിന് മുമ്പ് ഈ സർക്കാർ ആരോടും ജാതിയും മതവും ചോദിക്കുന്നില്ലെന്നും മുസ്ലീങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയാണ് ബി ജെ പി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 2017-ലെപ്പോലെ, 2022-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഒരു മുസ്ലീം സ്ഥാനാർത്ഥിയെയും നിർത്തിയിരുന്നില്ല. മികച്ച വിജയത്തിന് ശേഷം പാർട്ടി മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ പുതിയ കൗൺസിൽ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോഴാണ് അന്‍സാരിയേയും ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ സർക്കാരിൽ മൊഹ്‌സിൻ റെസയായിരുന്നു യുപി സർക്കാരിലെ ഏക മുസ്ലീം മന്ത്രി. എന്നിരുന്നാലും, 2022 ൽ, അൻസാരിക്ക് അവസരം നൽകിക്കൊണ്ട് കൂടുതൽ ചെറുപ്പത്തിലേക്ക് പോകാൻ ബി ജെ പി തീരുമാനിക്കുകയായിരുന്നു. അതേസമയം, രണ്ട് ഉപമുഖ്യമന്ത്രിമാർ 16 കാബിനറ്റ് മന്ത്രിമാർ, 34 സഹമന്ത്രിമാർ എന്നിവരുൾപ്പെടെ 52 പേരാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications