യുപി ബാർ കൗൺസിലിന്റെ ആദ്യ ചെയർപേഴ്സൻ വെടിയേറ്റ് മരിച്ചു; വെടിയുതിർത്തത് സഹപ്രവർത്തകൻ!!
ആഗ്ര: ഉത്തര്‍പ്രദേശിലെ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് യാദവ് ആഗ്രയിലെ കോടതിവളപ്പില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. സഹപ്രവർത്തകനാണ് വെടിയുതിർത്തത്.
ആഗ്ര ജില്ലാ കോടതി പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം നടന്നത്. സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു മൂന്നുവട്ടം ദർവേശിനു നേരെ സഹപ്രവർത്തകൻ മനീഷ് ശർമ്മ വെടിയുതിർത്തത്. തുടർന്ന് മനിഷ് ശർമ സ്വയം വെടിവച്ചു. അദ്ദേഹവും ഗുരുതരാവസ്ഥയിലാണ്.

ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർവശിനെ രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ പ്രസിഡന്റാണ് ദര്‍വേശ് യാദവ്. കൊല്ലപ്പെട്ട അഭിഭാഷകയുമായി മനീഷിന് ദീര്‍ഘകാലമായി പരിചയമുണ്ടെന്ന് ആഗ്ര സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രവീണ്‍ വര്‍മ വ്യക്തമാക്കി.












Click it and Unblock the Notifications