ഗുജറാത്തിനെക്കാള്‍ വികസനം യുപിയില്‍: അഖിലേഷ്
ലഖ്‌നൊ: വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്തിനെക്കാള്‍ മുന്നിലാണ് ഉത്തര്‍പ്രദേശ് എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. കണക്കുകള്‍ എടുത്താല്‍ ഉത്തര്‍പ്രദേശ് നരേന്ദ്രമോഡിയുടെ ഗുജറാത്തിനെക്കാള്‍ മികച്ച സ്ഥാനത്താണ് എന്ന് കാണാം. ഫിറോസാബാദില്‍ നടന്ന യുവശക്തി സമ്മേളനത്തിലാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.
ഗുജറാത്ത് വികസിത സംസ്ഥാനമാണ് എന്നാണ് നരേന്ദ്രമോഡി പറയുന്നത്. എന്നാല്‍ മോഡിയുടെ ഗുജറാത്തിനെക്കാള്‍ വികസനം ഉത്തര്‍ പ്രദേശിലുണ്ട് എന്നതാണ് സത്യം. ഉത്തര്‍പ്രദേശ് നടത്തിവരുന്ന ക്ഷേമ പദ്ധതികള്‍ ഗുജറാത്തില്‍ എന്നല്ല, രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല.

നരേന്ദ്രമോഡി 15 വര്‍ഷമായ ഗുജറാത്ത് ഭരിക്കുന്നു. 15 വര്‍ഷങ്ങള്‍ കൊണ്ടാണ് മോഡി ഗുജറാത്തിനെ വികസിപ്പിച്ചത്. എന്നാല്‍ വെറും രണ്ട് വര്‍ഷങ്ങള്‍ ഇതിനെക്കാള്‍ മികച്ച പ്രകടനം നടത്തിയാണ് ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ മാതൃക കാണിച്ചിരിക്കുന്നത്.
ലാപ്‌ടോപ് വിതരണം, കന്യാ വിദ്യാദാന്‍, പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ, കര്‍ഷകര്‍ക്ക് സൗജന്യമായി വെളളം തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വളരെയധികം സഹായകമായിട്ടുണ്ട്.
ഗുജറാത്തിനെ നോക്കിനില്‍ക്കാനല്ലാതെ വികസനത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശിന് ഗുജറാത്തിന്റെ ഒപ്പമെത്താനാവില്ലെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ മോഡി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.












Click it and Unblock the Notifications