കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യദീപത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഹിള മോര്‍ച്ച നേതാവ്; ഒടുവില്‍ മാപ്പ്

Google Oneindia Malayalam News

ലഖ്‌നൗ: ആഗോള തലത്തില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് രോഗം സൃഷ്ടിച്ച ഇരുട്ടിനെ ഇല്ലാതാക്കാന്‍ ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വെളിച്ചം തെളിയിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ വിളക്ക് കൊളുത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി, വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ അമിത്ഷാ, ഹര്‍ഷവര്‍ധന്‍, രാജ്നാഥ് സിങ്, സ്മൃതി ഇറാനി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം തന്നെ ഇതിന്റെ ഭാഗമായിരുന്നു.

Recommended Video

cmsvideo
ആകാശത്തേക്ക് വെടിവച്ച് ബിജെപിയുടെ നേതാവ് : Oneindia Malayalam

അതിനിടെ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യം വിളക്ക് തെളിയിക്കുന്നതിനിടെ ബിജെപിയുടെ വനിത നേതാവ് ആകാശത്തേക്ക് വെടുയുതിര്‍ത്തത് വലിയ വിവാദമായിരുന്നു. ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരിലെ ബിജെപി മഹിള മോര്‍ച്ച ജില്ലാ പ്രസിഡണ്ട് മഞ്ചു തിവാരിയായിരുന്നു ഞായറാഴ്ച്ച രാത്രി 9 മണിക്ക് വിളക്ക് തെളിയിച്ചതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഞ്ചു തിവാരി.

മഞ്ചു തിവാരി

മഞ്ചു തിവാരി

മഞ്ചു തിവാരിയുടെ ഭര്‍ത്താവ് ഓം പ്രകാശായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് മഞ്ചു തിവാരി തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറൊണ വൈറസ് പോകും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. അനുനിമിഷം ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

മാപ്പ്

മാപ്പ്

ഞായറാഴ്ച്ച രാത്രി നഗരത്തില്‍ മുഴുവന്‍ മെഴുകുതിരികളും മണ്‍ചിരാദും കത്തുന്നത് കണ്ടപ്പോള്‍ രാജ്യം ദീപാവലി ആഷോഷിക്കുകയാണെന്ന് തനിക്ക് തോന്നിപ്പോയി. അതുകൊണ്ടാണ് താന്‍ വെടിയുതിര്‍ത്തതെന്നായിരുന്നു മഞ്ചു തിവാരിയുടെ വിശദീകരണം. പിന്നാലെ മാപ്പ് പറയുകയായിരുന്നു.
'നഗരം മുഴുവന്‍ മെഴുകുതിരി വെട്ടവും ചിരാതില്‍ വിളക്ക് കൊളുത്തിയതുമാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ എനിക്ക് ദീപാവലി പോലെ തോന്നി. അപ്പോഴുണ്ടായ ആഹ്ലാദത്തില്‍ ആകാശത്തിലേക്കെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ഞാന്‍ എന്റെ തെറ്റ് മനസിലാക്കുന്നു. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നു' മഞ്ചു തിവാരി പറഞ്ഞു.

അച്ചടക്ക നടപടി

അച്ചടക്ക നടപടി

സംഭവത്തില്‍ ബിജെപി രംഗത്തെത്തിയിരുന്നു. മഞ്ചു തിവാരിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടികള്‍ സ്വീകരിച്ചു. മഞ്ചുവിനെ ബിജെപി മഹിള മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ദര്‍ശന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

മഞ്ചു തിവാരിയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിന്നു. 'നിയമം ലംഘിക്കുന്നതില്‍ ബിജെപി നേതാക്കള്‍ മുന്‍പന്തിയിലുണ്ട്. പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത് വിളക്ക് തെളിയിക്കാനാണ്.പകരം ബിജെപി നേതാവ് ചെയ്തിരിക്കുന്നത് അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ക്കുകയും അതിന്റെ വീഡിയോ പഭ്കുവെച്ചിരിക്കുകയുമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതില്‍ എന്തെങ്കിലും നടപടികള്‍ എടുത്തോ?' കോണ്‍ഗ്രസ് ചോദിച്ചു.

English summary
UP BJP leader Manju Tiwari apologises for firing in air during '9 minutes at 9pm' event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X