ബൂര്‍ഖ നിരോധിക്കണം... ശൂര്‍പ്പണഖ മുഖം മറിച്ചത് ബൂര്‍ഖ കൊണ്ടെന്ന് ബിജെപി നേതാവ്, സുരക്ഷാ ഭീഷണി!!
ദില്ലി: ബുര്‍ഖ രാജ്യത്തിന് ഭീഷണിയാണെന്ന വാദവുമായി ബിജെപി നേതാവ്. ബുര്‍ഖ നിരോധിക്കണമെന്നും യുപിയിലെ പ്രമുഖ നേതാവ് രഘുരാജ് സിംഗ് പറഞ്ഞു. രാവണന്റെ സഹോദരി ശൂര്പ്പണഖയുമായിട്ടാണ് ബുര്‍ഖയെ ഇയാള്‍ താരതമ്യം ചെയ്തിരിക്കുന്നത്. ബുര്‍ഖ നിരവധി രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതാണ്. ഇന്ത്യയിലും ഇത നിരോധിക്കണമെന്നും രഘുരാജ് സിംഗ് പറഞ്ഞു. ഇയാള്‍ യുപി സര്‍ക്കാര്‍ മന്ത്രിപദവിക്ക് തുല്യമായ പദവി വഹിക്കുന്നുണ്ട്.

ശ്രീലങ്ക, ചൈന, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ ബുര്‍ഖ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ എത്രയും പെട്ടെന്ന് ബുര്‍ഖ നിരോധിക്കണം. ഇല്ലെങ്കില്‍ തീവ്രവാദികള്‍ ബുര്ഖയിലൂടെ മുതലെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ബുര്‍ഖ അണിഞ്ഞാണ് എത്തുന്നത്. സമൂഹ വിരുദ്ധര്‍, കള്ളന്മാര്, തീവ്രവാദികള്‍ എന്നിവരെ സഹായിക്കുന്നതാണ് ബുര്‍ഖ. ഇതിന് പിന്നില്‍ അവര്‍ ഒളിച്ചിരിക്കുകയാണെന്നും രഘുരാജ് സിംഗ് പറഞ്ഞു.
അതേസമയം തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ബുര്‍ഖ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്ന് രഘുരാജ് സിംഗ പറഞ്ഞു. രാമായണത്തില്‍ മുഖം വികൃതമായ ശൂര്‍പ്പണഖ അറബ് നാട്ടിലെ മരുഭൂമിയിലേക്കാണ് രക്ഷപ്പെട്ടത്. അതുകൊണ്ടാണ് ശൂര്‍പ്പണഖ ബുര്‍ഖ ഉപയോഗിക്കുന്നത്. മൂക്കും ചെവിയുമാണ് ചെത്തിക്കളഞ്ഞത്. ഇതില്‍ അപമാനിതയായ ശൂര്‍പ്പണഖ മുഖം മറയ്ക്കാനാണ് ബുര്‍ഖ ഉപയോഗിച്ചത്. അത് മനുഷ്യര്‍ക്ക് ആവശ്യമില്ലാത്തതാണെന്നും സിംഗ് പറഞ്ഞു.
മക്കയില്‍ ഗുരു ശുക്രാചാര്യ ഒരു ശിവലിംഗം സ്ഥാപിച്ചിരുന്നു. അസുരന്മാരുടെ ഗുരുവാണ് ശുക്രാചാര്യര്‍. അതുകൊണ്ടാണ് ബുര്‍ഖാ പാരമ്പര്യം മക്കയില്‍ നിന്ന് തുടങ്ങിയത്. ഇത് ഹിന്ദുസ്ഥാനാണ. ഇവിടെ ഹിന്ദുക്കളുടെ ആഗ്രഹപ്രകാരമാണ് കാര്യങ്ങള്‍ നടക്കുക. ബുര്‍ഖ നിരോധിക്കണമെന്നാണ് ഹിന്ദുക്കളുടെ ആവശ്യമെന്നും രഘുരാജ് സിംഗ് പറഞ്ഞു. അതേസമയം ബിജെപി ഈ പ്രസ്താവനയെ തള്ളി. സിംഗിന്റെ വ്യക്തിപരമായ പരാമര്‍ശം മാത്രമാണിതെന്ന് ബിജെപി പറഞ്ഞു.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications