Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാം മതം സ്വീകരിക്കുമെന്ന് ബിജെപി നേതാവിന്‍റെ ഭീഷണി: യോഗിയ്ക്ക് പണി കിട്ടും, മുസ്ലിമായാൽ നീതി

ലഖ്നൊ: ഇസ്ലാം മതം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി നേതാവ്. ഉന്നത കുലജാതരായ ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപി നേതാവിന്‍റെ മുന്നറിയിപ്പ്. യുപിയിലെ മൊറാദാബാദില്‍ നിന്നുള്ള കണ്‍വീനർ നിന്നുള്ള നേതാവാണ് ഭീഷണി മുഴക്കിയ അഗര്‍വാള്‍. ജൂലൈ ഒന്നിന് ബിജെപിയിൽ ചേരുമെന്നാണ് ഭീഷണി. യോഗി ആദിത്യനാഥിന്‍റെ ഭരണത്തിന് കീഴിൽ ഉന്നത ജാതിയിൽപ്പെട്ട ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും കൊലചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് അഗർവാളിന്‍റെ ആരോപണം. ഇതിനെല്ലാം പുറമേ ഹിന്ദുക്കൾ കവർച്ച ചെയ്യപ്പെടുന്നുണ്ടെന്നും നേതാവ് ആരോപിക്കുന്നു.

യോഗി ആദിത്യനാഥിന്റെ സർക്കാരിന്‍റെ മുൻഗണനാക്രമങ്ങളില്‍ വ്യത്യാസം വന്നുവെന്നും സംസ്ഥാനത്ത് ബിജെപി ഭരിയ്ക്കുമ്പോൾ പാര്‍ട്ടി നേതാക്കൾ പോലും സുരക്ഷിതരല്ലെന്നും ഉന്നതകുലജാതരായ ഹിന്ദുക്കളുടെ പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ലെന്നും നേതാവ് ആരോപിക്കുന്നു. വിവരാവകാശ പ്രവർത്തകൻ കൂടിയായ അഗർവാൾ നേരത്തെ ബിഎസ്പിയും സമാജ് വാദി പാർട്ടിയും അധികാരത്തിലിരിക്കെ നിരവധി അഴിമതികൾ നേരത്തെ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

photo-2

അഴിമതിയെക്കുറിച്ച് സമര്‍പ്പിച്ച പരാതികള്‍ യോഗി ആദിത്യനാഥ് ചിരിച്ചു തള്ളുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. യോഗി ആദിത്യനാഥിന് മേൽ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നതെന്നും തങ്ങളെ അവഗണിക്കാൻ തുടങ്ങിയോടെ അതെല്ലാം ഇല്ലാതായെന്നും നേതാവ് ചൂണ്ടിക്കാണിക്കുന്നു. ഉന്നത ജാതിക്കാരനായതാണ് തനിയ്ക്ക് പറ്റിയ തെറ്റെന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് അഗർവാൾ പറയുന്നത്. ഇസ്ലാം മതം സ്വീകരിച്ച ശേഷവും ബിജെപി അംഗമായി തുടരുമെന്നും അഗർവാൾ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+