കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അക്രമികള്‍ തീവച്ച ബാലന്‍ മരിച്ചു; 'ജയ് ശ്രീറാം' മൊഴി അവിശ്വസനീയമെന്ന് പോലീസ്

Google Oneindia Malayalam News

ലഖ്‌നൗ: ജയ് ശ്രീറാം വിളിക്കാത്തതിന് അക്രമി സംഘം തീവച്ചുവെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തിലെ മുസ്ലിം ബാലന്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ചാന്ദൗലി ജില്ലയിലാണ് കഴിഞ്ഞദിവസം രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. നാലു പേര്‍ ചേര്‍ന്ന് ബാലനെ തീവയ്ക്കുകയായിരുന്നു. എന്നാല്‍ ബാലന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു.

28

ഹതീജ ഗ്രാമത്തിലെ ദുധാരി പാലത്തിലൂടെ വരുമ്പോള്‍ നാല് പേര്‍ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു പേര്‍ തന്നെ കെട്ടിയിടുകയും ഒരാള്‍ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. ശേഷം തീവയ്ക്കുകയും അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് ബാലന്‍ നല്‍കിയ ഒരു മൊഴി. മഹാരാജ് പൂര്‍ ഗ്രാമത്തില്‍ വച്ച് തന്നെ നാല് പേര്‍ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ബാലന്‍ ആദ്യം മൊഴി നല്‍കിയത്. ജയ് ശ്രീറാം വിളിക്കാത്തതിനെ തുടര്‍ന്ന് തീവയ്ക്കുകയായിരുന്നുവെന്നും ബാലന്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ചാണ് ആക്രമിക്കപ്പെട്ടതെന്നും ബാലന്‍ പറഞ്ഞുവത്രെ.

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍പ്പ് തുടര്‍ന്ന് ജെഡിയു, പിന്തുണയുമായി ബിജു ജനതാദള്‍മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍പ്പ് തുടര്‍ന്ന് ജെഡിയു, പിന്തുണയുമായി ബിജു ജനതാദള്‍

45 ശതമാനം പൊള്ളലേറ്റ ബാലനെ വാരണാസിയിലെ കബീര്‍ ചൗറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെയാണ് ചൊവ്വാഴ്ച മരിച്ചത്. എന്നാല്‍ ബാലന്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട സ്ഥലം മൂന്ന് തവണ ബാലന്‍ മാറ്റിപ്പറഞ്ഞുവെന്ന് പോലീസ് പറയുന്നു.

ബാലന്റെ മൊഴിയില്‍ പറയുന്ന മൂന്ന് സ്ഥലങ്ങളിലെും സിസിടിവി ദൃശ്യങ്ങള്‍ തങ്ങള്‍ പരിശോധിച്ചു. എവിടെയും ബാലന്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ മറ്റൊരു സ്ഥലത്തെ സിസിടിവിയിലാണ് ബാലനെ കണ്ടത്. ഒരു ദൃക്‌സാക്ഷിയും ഇക്കാര്യത്തില്‍ മൊഴി നല്‍കിയെന്ന് എസ്പി പറഞ്ഞു. ബാലന്‍ സ്വയം തീക്കൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി നല്‍കിയ മൊഴി.

English summary
UP Boy Set Ablaze for ‘Refusing to Chant Jai Shri Ram’ Dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X