ആദ്യരാത്രി ഭർത്താവ് ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ചു; ആരോഗ്യനില വഷളായ വധു ഏഴാം ദിവസം മരിച്ചു
ലഖ്നൗ: ആദ്യരാത്രിയിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ഭർത്താവ് ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടന്ന് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലിരക്കെ മരിച്ചു. ഭർത്താവ് ഈ ഗുളികകൾ ഉപയോഗിച്ചതോടെ യുവതിയുടെ ആരോഗ്യനില വഷളാവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഉടൻ തന്നെ കാൺപൂർ ജില്ലയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്യാണം കഴിഞ്ഞ് ഏഴാം ദിവസമാണ് യുവതി മരിച്ചത്. ഉത്തർപ്രേദേശിലെ ഹമീർപൂരിലാണ് ഈ സംഭവം. ഫെബ്രുവരി മൂന്നിന് ആയിരുന്ന ഇവരുടെ വിവാഹം. ആദ്യരാത്രിയിൽ എഞ്ചിനീയറായ ഭർത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിക്കുകയായിരുന്നു.

ലൈംഗിക ബന്ധത്തിന് ഇടയിൽ ഉണ്ടായ ഗുരുതര പരിക്കുകളാണ് ഈ യുവതിയുടെ മരണത്തിന് കാരണമായത്. പരിക്കുകളെ തുടർന്ന് ആരോഗ്യ നില വഷളായ യുവതിയെ ഫെബ്രുവരി 7 ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ഭർത്താവിനെതിരെ നടിപടി ആവശ്യപ്പെട്ട് പരാതി നൽകിയതായാണ് വിവരം. ഇയാളും കുടുംബവും വീട് പൂട്ടി ഒളിവിൽ പോയതായി പറയുന്നു.
യുവതിയുടെ നില വഷളായപ്പോൾ അവളെ ഒരു ഗൈനക്കോളജിസ്റ്റിൻ്റെ അടുത്തേക്ക് കൊണ്ടുവന്നു, കൂട്ടബലാത്സംഗത്തിന് തുല്യമായ ക്രൂരത അവൾ സഹിച്ചതായി ഡോക്ടർ വെളിപ്പെടുത്തി
എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോട്വാലി നഗർ പോലീസ് സ്റ്റേഷനിൽ ഒരു വിവരവും പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ, അന്വേഷണം നടത്തുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications