യുപിയിൽ മൂന്ന് നില കെട്ടിടം തകർന്നു; 5 മരണം, നിരവധിപേർക്ക് പരിക്ക്
ലഖ്നൗ: ലഖ്‌നൗവിലെ ട്രാൻസ്‌പോർട്ട് നഗർ പ്രദേശത്ത് മൂന്ന് നില കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. നിരവധി പേർ അകത്ത് കുടുങ്ങിയിരുന്നു. 24 ഓളം പേർക്ക് പരിക്കേറ്റു, പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനിയും ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.
പരിക്കേറ്റവരിൽ ഒരാളെ കൂടുതൽ പരിചരണത്തിനായി അപ്പോളോ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. റിലീഫ് കമ്മീഷണർ ജി എസ് നവീൻ കുമാർ അപകട വിവരം സ്ഥിരീകരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ ഡി ആർ എഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ് ഡി ആർ എഫ്) സംഘങ്ങൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്നാ), സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആർ എഫ്) എന്നിവിടങ്ങളിൽ നിന്നുള്ള റെസ്‌ക്യൂ ടീമുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഹർമിലാപ് ബിൽഡിംഗ് എന്നറിയപ്പെടുന്ന കെട്ടിടം ഫാർമസ്യൂട്ടിക്കൽ സംഭരണത്തിനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. തകർച്ചയുടെ സമയത്ത്, അതിൻ്റെ ബേസ്മെൻ്റിൽ ജോലികൾ നടന്നിരുന്നു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ പ്രാദേശിക പോലീസുകാരും ഫയർഫോഴ്‌സും സ്ഥലത്തുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരോടും എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് ടീമുകളോടും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് എത്തിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞതായി ," ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
മരിച്ചവരിൽ പങ്കജ് തിവാരി ( 40 ), ധീരജ് ഗുപ്ത ( 48 ), അരുൺ സോങ്കർ ( 28 ) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മറ്റ് രണ്ട് വ്യക്തികളുടെ ഐഡൻ്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
നാല് വർഷം മുൻപ് നിർമ്മിച്ച കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിൽ നിർമാണ പ്രവർത്തനം നടക്കുന്നതിന് ഇടയിലാണ് തകർന്നത്.












Click it and Unblock the Notifications