കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ 'പ്രിയങ്കയുടെ പണി' ഏൽക്കുന്നു; ഉപതിരഞ്ഞെടുപ്പിലെ കണക്കുകൾ.. പ്രതീക്ഷയോടെ കോൺഗ്രസ്

Google Oneindia Malayalam News

ലഖ്നൗ; ബിഹാറിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് ഇത്തവണ കോൺഗ്രസ് നേരിട്ടത്. ബിഹാറിൽ വെറും 25 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിലായി 31 ഓളം സീറ്റുകളാണ് പാർട്ടിക്ക് നഷ്ടമായത്.

ഉപതിര‍ഞ്ഞെടുപ്പ് നടന്ന യുപിയിലും വിജയിക്കാൻ കഴിഞ്ഞില്ലേങ്കിലും തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഇഫക്ട് ഫലിച്ചെന്ന് നേതൃത്വം അവകാശപ്പെടുന്നു.അതിന് കാരണവും ഉണ്ട്.

7 സീറ്റുകളിൽ

7 സീറ്റുകളിൽ

സമാജ്വാദി പാർട്ടിയുടെ 1 സീറ്റുകളും ബിജെപിയുടെ ആറ് സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലേങ്കിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. സംസ്ഥാനത്തിന്റെ പൂർണ ചുമതല പ്രിയങ്ക ഗാന്ധി ഏറ്റെടുത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

വിജയം ബിജെപിക്കൊപ്പം

വിജയം ബിജെപിക്കൊപ്പം

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ബുലന്ദ്‌ഷഹർ, ബംഗർമൗ, ഘട്ടാംപൂർ, ഡിയോറിയ, തുണ്ട്‌ല, നൗഗാവ് എന്നീ സീറ്റുകളിൽ ബിജെപിയാണ് വിജയിച്ചത്. അതേസമയം മൽഹാനി സീറ്റ് നിലനിർത്താൻ സമാജ്വാദ് പാർട്ടിക്ക് സാധിച്ചു.

പരിഹസിച്ച് ബിജെപി

പരിഹസിച്ച് ബിജെപി

ഇതോടെ സംസ്ഥാനത്ത് പ്രിയങ്കയ്ക്ക് കാര്യമായ ചലനങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന ആക്ഷേപമായിരുന്നു ബിജെപി ഉയർത്തിയത്. മാത്രമല്ല വരാനിരിക്കുന്ന 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തകരുമെന്നും 2022 ന്റെ ട്രെയിലറാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

വോട്ടുയർത്തി കോൺഗ്രസ്

വോട്ടുയർത്തി കോൺഗ്രസ്

എന്നാൽ ബിജെപിയുടെ വാദങ്ങളേയെല്ലാം തള്ളുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.ഒരു സീറ്റിൽ പോലും വിജയിച്ചില്ലേങ്കിലും ഉപതിരഞ്ഞെടുപ്പിൽ വോട്ട് ഉയർത്താൻ സാധിച്ചുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നേടാനായെന്ന് കോൺഗ്രസ് പറയുന്നു.

രണ്ട് മണ്ഡലങ്ങളിൽ

രണ്ട് മണ്ഡലങ്ങളിൽ

ബംഗാര്‍മൗ മണ്ഡലത്തിൽ ആര്‍ത്തി ബാജ്‌പെയിയും ഗതംപൂര്‍ മണ്ഡലത്തില്‍ കൃപ ശങ്കറുമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരിടത്ത് എസ്പിയെയും ഒരിടത്ത് ബിഎസ്പിയെയുമാണ് കോൺഗ്രസ് പിൻതള്ളി മുന്നേറിയത്. 2017 ൽ ഗതംപൂരിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. ബംഗാർമൗവിൽ സമാജ്വാദ്വി പാർട്ടിയുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്.

മാറ്റം കണ്ട് തുടങ്ങി

മാറ്റം കണ്ട് തുടങ്ങി

വോട്ട് വലിയതോതിൽ മറിഞ്ഞെന്ന് അവകാശപ്പെടുന്നില്ല.എന്നാല്‍ വളരെ ക്രമാനുഗതമായിട്ടുള്ളതും പ്രത്യക്ഷത്തിലുള്ളതായ മാറ്റം കോണ്‍ഗ്രസിനോട് സംസ്ഥാനത്തെ വോട്ടര്‍മാര്‍ കാണിക്കുന്നുണ്ടെന്ന് യുപി കോൺഗ്രസ് വക്താവ് അശോക് സിംഗ് പ്രതികരിച്ചു.

പ്രിയങ്കയുടെ കൈകളിലേക്ക്

പ്രിയങ്കയുടെ കൈകളിലേക്ക്

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നിയോഗിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ആകെയുള്ള 2 സീറ്റിൽ ഒന്ന് നഷ്ടമായി.അതും കോൺഗ്രസിന്റെ കുത്തക സീറ്റായ അമേഠി. കനത്ത തിരിച്ചടിയായിരുന്നു മണ്ഡലത്തിൽ രാഹുൽ ഗാന്ധി നേരിട്ടത്.

വോട്ട് ഉയർത്തി

വോട്ട് ഉയർത്തി

അതേസമയം പരാജയം രുചിച്ചെങ്കിലും പിന്നോട്ട് പോകാൻ പ്രിയങ്ക തയ്യാറായില്ല.ശക്തമായ പ്രവർത്തനമായിരുന്നു അവർ സംസ്ഥാനത്ത് പിന്നീട് കാഴ്ചവെച്ചത്. ഇതിൻറെ പ്രതിഫലനം കഴിഞ്ഞ ലോക്സഭ ഉപതിരഞ്ഞെടപ്പിലും പ്രകടമായിരുന്നു.വിജയിച്ചില്ലേങ്കിലും തിരഞ്ഞെടു്പപിൽ കോൺഗ്രസിന് വോട്ട് ഉയർത്താൻ സാധിച്ചു.

ആത്മവിശ്വാസത്തോടെ

ആത്മവിശ്വാസത്തോടെ

ഈ ആത്മവിശ്വാസം കൈമുതലാക്കിയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബിജെപിയും കടന്നാക്രമിച്ച് കൊണ്ട് പ്രവർത്തന ശൈലികളിൽ മാറ്റം വരുത്തി കോൺഗ്രസിനെ നയിക്കുന്ന പ്രിയങ്കയെ ആണ് പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ കണ്ടത്. ഹത്രാസ് വിഷയത്തിൽ ഉൾപ്പെടെയുള്ള പ്രിയങ്കയുടെ ഇടപെടലുകൾ ഏറെ ചർച്ചയായിരുന്നു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam
കോൺഗ്രസിന് അനുകൂലമായത്

കോൺഗ്രസിന് അനുകൂലമായത്

അതേസമയം നിലനിലെ കണക്കുകളിൽ കോൺഗ്രസിന് ആത്മവിശ്വാസം ഉയർത്തുമ്പോൾ ജയിച്ചെങ്കിലും വോട്ടിടിവ് കാര്യമായി ഉണ്ടായെന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.എന്നിരുന്നാലും ഏഴ് മണ്ഡലങ്ങളിൽ 36.73ശതമാനം വോട്ടുകൾ ബിജെപിനേടി. 7.53 ശതമാനം വോട്ടുകളാണ് കോൺഗ്രസിന് അനുകൂലമായത്.

മുഖ്യമന്ത്രി കസേരയ്ക്ക് അവകാശം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ.. ബിഹാറിൽ ഇന്ന് എൻഡിഎ നേതൃയോഗംമുഖ്യമന്ത്രി കസേരയ്ക്ക് അവകാശം ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ.. ബിഹാറിൽ ഇന്ന് എൻഡിഎ നേതൃയോഗം

ജലീലിന് പുറമെ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൂടി പങ്ക്; സ്വര്‍ണക്കടത്ത് കേസില്‍ കെ സുരേന്ദ്രന്‍ജലീലിന് പുറമെ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൂടി പങ്ക്; സ്വര്‍ണക്കടത്ത് കേസില്‍ കെ സുരേന്ദ്രന്‍

English summary
UP Bypoll 2020 results; Congress become second place in two constituancies, party shares hope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X