കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ പ്രിയങ്കയേയും കോൺഗ്രസിനേയും നിലം തൊടീക്കാതെ ബിജെപി; ഉപതിരഞ്ഞെടുപ്പിൽ 6 സീറ്റിലും ജയം

Google Oneindia Malayalam News

ലഖ്നൗ; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്തിന്റെ പൂർണ ചുമതലയേറ്റെടുത്ത പിന്നാലെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് പ്രിയങ്ക. എന്നാൽ കോൺഗ്രസിന്റേയും പ്രിയങ്കയുടെ നീക്കങ്ങൾക്ക് യുപിയിൽ വീണ്ടും തിരിച്ചടി നേരിട്ടിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ ഒരിടത്ത് പോലും നിലംതൊടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

7 സീറ്റുകളിൽ

7 സീറ്റുകളിൽ

സമാജ്വാദി പാർട്ടിയുടെ 2 സീറ്റുകളും ബിജെപിയുടെ ആറ് സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലേങ്കിലും 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.

പ്രിയങ്കയുടെ ചുമതല

പ്രിയങ്കയുടെ ചുമതല

മാത്രമല്ല സംസ്ഥാനത്തിന്റെ പൂർണ ഉത്തരവാദിത്തം പ്രിയങ്ക ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തിന്റെ ചുമതല പ്രിയങ്ക ഏറ്റെടുത്തിരുന്നുവെങ്കിൽ കോൺഗ്രസിന് ആകെയുണ്ടായിരുന്ന രണ്ട് സീറ്റുകൾ നഷ്ടപ്പെടുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ

തൊ്ട്ട പിന്നാലെ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരിടത്ത് പോലും വിജയിക്കാൻ സാധിച്ചിരു്നില്ല. അതേസമയം തുടർന്നിങ്ങോട്ട് പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിലയുറപ്പിക്കാനുള്ള ശക്തമായ ശ്രമത്തിലായിരുന്നു കോൺഗ്രസ്.ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളും നടത്തിയിരുന്നു.

വിജയിച്ച് ബിജെപി

വിജയിച്ച് ബിജെപി

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ബുലന്ദ്‌ഷഹർ, ബംഗർമൗ, ഘട്ടാംപൂർ, ഡിയോറിയ, തുണ്ട്‌ല, നൗഗാവ് എന്നീ സീറ്റുകളിൽ ബിജെപിയാണ് വിജയിച്ചത്. അതേസമയം മൽഹാനി സീറ്റ് നിലനിർത്താൻ സമാജ്വാദ് പാർട്ടിക്ക് സാദിച്ചു.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran
നിയമസഭ തിരഞ്ഞെടുപ്പിലും

നിയമസഭ തിരഞ്ഞെടുപ്പിലും

അതേമയം 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ട്രെയിലറാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. 2022 ലും സംസ്ഥാനത്ത് ബിജെപി തന്നെ അധികാരം പിടിക്കും. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിലേയും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലേയും വിജയം ബിജെപി ആവർത്തിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഇക്കാര്യത്തിൽ മാറ്റം ഉണ്ടാകില്ലെന്നും യോഗി പറഞ്ഞു.

ബിഹാറിൽ മഹാസഖ്യമോ?തിരക്കിട്ട നീക്കവുമായി എൻഡിഎ,റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു?ബിഹാറിൽ മഹാസഖ്യമോ?തിരക്കിട്ട നീക്കവുമായി എൻഡിഎ,റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു?

 ബീഹാറിൽ മഹാസഖ്യത്തിന്റെ അന്തകനായി അസദുദ്ദീന്‍ ഒവൈസി, രൂക്ഷ വിമർശനം, തിരിച്ചടിച്ച് ഒവൈസി ബീഹാറിൽ മഹാസഖ്യത്തിന്റെ അന്തകനായി അസദുദ്ദീന്‍ ഒവൈസി, രൂക്ഷ വിമർശനം, തിരിച്ചടിച്ച് ഒവൈസി

'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ

സിപിഎം അല്ല, സിപിഐയും അല്ല... ഇത് സിപിഐ (എംഎല്‍) ലിബറേഷന്‍; അവരുടെ നേതാവ് പറയുന്നത് കേള്‍ക്കാംസിപിഎം അല്ല, സിപിഐയും അല്ല... ഇത് സിപിഐ (എംഎല്‍) ലിബറേഷന്‍; അവരുടെ നേതാവ് പറയുന്നത് കേള്‍ക്കാം

ഇവിഎമ്മുകൾ കരുത്തുറ്റതും കേടുവരാത്തതും: കോൺഗ്രസിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷണർഇവിഎമ്മുകൾ കരുത്തുറ്റതും കേടുവരാത്തതും: കോൺഗ്രസിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷണർ

English summary
UP bypoll results; BJP win 6seats out of seven, SP win one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X