കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം: ചോദ്യം ചെയ്ത വനിതാ കോൺഗ്രസ് പ്രവർത്തകയ്ക്ക് മർദ്ദനം

Google Oneindia Malayalam News

ലഖ്നൊ: ബലാത്സംഗക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഉത്തർപ്രദേശിലെ ഒരു പരിപാടിയിൽ വെച്ചാണ് സംഭവം. ഉത്തർപ്രദേശിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് നേതാക്കൾ വനിതാ പ്രവർത്തകയെ കയ്യേറ്റം ചെയ്യുന്നത്.

ഗുജറാത്തില്‍ ബിജെപിയെ കോണ്‍ഗ്രസ് ഞെട്ടിക്കും; ഉപതിരഞ്ഞെടുപ്പില്‍ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമെന്ന്ഗുജറാത്തില്‍ ബിജെപിയെ കോണ്‍ഗ്രസ് ഞെട്ടിക്കും; ഉപതിരഞ്ഞെടുപ്പില്‍ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമെന്ന്

 വനിതാ പ്രവർത്തകയെ മർദ്ദിച്ചു

വനിതാ പ്രവർത്തകയെ മർദ്ദിച്ചു

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം ചോദ്യം ചെയ്തതോടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകയായ താര യാദവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേജിൽ നിന്ന് തള്ളി പുറത്താക്കിയ ശേഷം ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

ശാരീരികമായി ഉപദ്രവിച്ചു

ശാരീരികമായി ഉപദ്രവിച്ചു

പീഡനക്കേസിലെ പ്രതിയായ മുകുന്ദ് ഭാസ്കറിനെ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്തതിന് ഞാൻ ശാരീരികമായി പാർട്ടി പ്രവർത്തകരാൽ ഉപദ്രവിക്കപ്പെട്ടുവെന്നാണ് താര യാദവ് എഎൻഐയോട് പ്രതികരിച്ചത്. പ്രിയങ്കാ ഗാന്ധി നടപടിയെടുക്കുന്നതിന് വേണ്ടിയാണ് ഞാനിപ്പോൾ കാത്തിരിക്കുന്നതെന്നും താര വ്യക്തമാക്കി.

 അഞ്ച് സ്ഥാനാർത്ഥികൾ

അഞ്ച് സ്ഥാനാർത്ഥികൾ

ഏറെക്കാലം കോൺഗ്രസ് പ്രവർത്തകനാണ് മുകുന്ദ് ഭാസ്കർ മണി ത്രിപാഠി. യുപിയിലെ ദിയോറിയ സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക വെള്ളിയാഴ്ച മുതലാണ് സമർപ്പിക്കേണ്ടത്. കോൺഗ്രസ് അഞ്ച് സ്ഥാനാർത്ഥികളുടെ പേരാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉന്നാവോയിലെ ബംഗാർമോ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയെ പാർട്ടി ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നു.

 സ്വാധീനമുള്ള നേതാക്കൾ

സ്വാധീനമുള്ള നേതാക്കൾ

ഉത്തർപ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. കോൺഗ്രസുമായി ദീർഘകാലമായി ബന്ധംപുലർത്തുന്നവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്. സുശീൽ ചൌധരിയെ ബുലന്ദ്ഷഹറിൽ നിന്നും ദിയോറിയയിൽ നിന്ന് മണി ത്രിപാഠിയുമാണ് മത്സരിക്കുന്നത്. ഇരു നേതാക്കളും കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുഐയിൽ പ്രവർത്തിച്ച് കോൺഗ്രസിലേക്ക് വന്നവരാണ്.

പാർട്ടി കുടുംബത്തിൽ നിന്ന്

പാർട്ടി കുടുംബത്തിൽ നിന്ന്


നൌഗട്ട് സാദത്ത് മണ്ഡലത്തിൽ നിന്ന് കംലേഷ് സിംഗാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിൽ നിന്നുവരുന്ന കംലേഷ് യുപിയിൽ ഒരു സ്കൂൾ നടത്തിവരികയാണ്. നവംബർ മൂന്നിനാണ് ഉത്തർപ്രദേശിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നവംബർ 10നാണ് വോട്ടെണ്ണൽ.

English summary
UP Bypolls: Congress workers attacks woman worker for questiong decission to field criminal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X