കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അഖിലേഷിന്റെ തിരഞ്ഞെടുപ്പ് ഗിമ്മിക്, ഒബിസിക്കാരെല്ലാം പട്ടികജാതിയില്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ ഉത്തര്‍പ്രദേശില്‍ വീണ്ടും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചെപ്പടി വിദ്യ. ഒബിസിയില്‍പ്പെട്ട 17 വിഭാഗങ്ങളെ പട്ടികജാതി പട്ടികയില്‍പെടുത്താന്‍ സര്‍ക്കാര്‍ തീരുാനിച്ചു

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടപ്പ് അടുക്കവെ ഉത്തര്‍പ്രദേശില്‍ വീണ്ടും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചെപ്പടി വിദ്യ. ഒബിസി വിഭാഗത്തില്‍പ്പെട്ട 17 വിഭാഗങ്ങളെ പട്ടികജാതി വിഭാഗത്തില്‍പ്പെടുത്താന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേകിച്ച് ഒരു കാറ്റഗറിയിലും പെടാത്ത ഒബിസിക്കാരെയാണ് പട്ടികജാതിയില്‍പൈടുത്തുന്നത്.

കഹാര്‍, കശ്യപ്, കേവാത്, മല്ലാ, നിഷാദ്, കംഹാര്‍, പ്രജാപതി തുടങ്ങി 17 വിഭാഗങ്ങളെയാണ് പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായതെന്ന് പ്രമുഖ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. തന്റെ പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും ഇനിയും അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ചെയ്യുമെന്നും അഖിലേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Akhilesh Yadav

1683 കോടി രൂപയുടെ അനുബന്ധ ബജറ്റ് കഴിഞ്ഞദിവസം അഖിലേഷ് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സഭയുടെ രണ്ടു ദിവസത്തെ ശീതകാല സമ്മേളനം തുടങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. ഇതിനെതിരേ രംഗത്തുവന്ന പ്രതിപക്ഷവുമായി ഭരണപക്ഷാംഗങ്ങള്‍ കൊമ്പുകോര്‍ത്തതോടെ സഭ ബഹളത്തില്‍ മുങ്ങി.

കഴിഞ്ഞദിവസം ആറ് മണിക്കൂറിനിടെ 5500 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് അഖിലേഷ് പ്രതിപക്ഷത്തെ ഞെട്ടിച്ചിരുന്നു. കേന്ദ്രപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ബിജെപി നേതാവ് നിതിന്‍ ഗഡ്കരി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അഖിലേഷിന്റെ ഈ കളി. യുപിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും മല്‍സരിച്ച് വികസന പദ്ധതികള്‍ കൊണ്ടുവരികയാണിപ്പോള്‍.

English summary
In a new attempt to lure the voter prior to the Uttar Pradesh Elections, Chief Minister, Akhilesh Yadav on Thursday said that all 17 Other Backward Castes (OBC) which was not listed under any category will now be coming under the category of Scheduled Castes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X