കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിന് പിന്നാലെ യുപിയിലും പൗരത്വ രജിസ്ട്രേഷൻ? അസമിലേത് ധീരമായ പ്രവർത്തനമെന്ന് ആദിത്യനാഥ്!

Google Oneindia Malayalam News

ലക്നൗ: അസമിൽ ദേശീയ ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കിയത് പോലെ ആവശ്യമെങ്കിൽ തന്റെ സംസ്ഥാനത്തും ഘട്ടം ഘട്ടമായി പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമിൽ ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പിലാക്കിയത് ധീരവും സുപ്രധാനവുംമായ നടപടിയായണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

<strong>വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?</strong>വാട്സ്ആപ്പിലെ രഹസ്യക്കാർ സൂക്ഷിച്ചോ... നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം, ഇനി സ്വകാര്യതയില്ല?

സുപ്രീംകോടതിയിൽ വാദം നടക്കുന്ന അയോദ്യ കേസിലെ വദി തന്റെ സർക്കാർ മാനിക്കുമെന്നും ആദിത്യനാഥ് പറ‍ഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ജനസംഖ്യ വർധിക്കുന്നു എന്ന പരാമർശത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ഒരു പരിധി കഴിഞ്ഞാൽ ഘട്ടം ഘട്ടമായ സമീപനം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ

സർക്കാർ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ


ഉത്തർപ്രദേശിൽ താൻ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങളും അദ്ദേഹം അഭിമുഖത്തിൽ എണ്ണി എണ്ണി പറഞ്ഞു. ആരോഗ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലയിലും വന്ന ഗുണപരമായ മാറ്റങ്ങളും സ്കൂളിലെ നവീകരിച്ച സിലബസിനെ കുറിച്ചുമെല്ലാം ആദിത്യനാഥ് ചൂണ്ടി കാട്ടി. അതേസമയം തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി നടത്തിയ പ്രവർത്തനത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുന്നതിനും സുതാര്യമായാണ് തന്റെ സർക്കാർ പ്രവർ‌ത്തിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യ വർധനവ്

ജനസംഖ്യ വർധനവ്

ജനസംഖ്യ വർധനവുമായി ബന്ധപ്പെട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് പൂർമ്ണമായും യോജിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു പരിധിക്ക് ശേഷം തടയിടണം. ഇത് എങ്ങിനെ നടപ്പിലാക്കണം എന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ ശരയായ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ഉത്തർപ്രദേശിൽ നടപ്പിലാക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലും പൗരത്വ രജിസ്ട്രേഷൻ

ഹരിയാനയിലും പൗരത്വ രജിസ്ട്രേഷൻ

അതേസമയം അനധികൃത കുടിയേറ്റം തടയാൻ ദേശീയ പൗരത്വ മാതൃകയിൽ ഹരിയാന ഉടൻ തന്നെ പൗരൻ മാരുടെ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമാ ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മുക്യമന്ത്രിയുടെ പുതിയ പ്രസ്താവനയെന്നാണ് ആരോപണം. കുടിയേറ്റക്കാരാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന പൊതുവികാരം വോട്ടാക്കാനാണ് ശ്രമം. മുൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ, റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്​എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഹരിയാനയിലെ പഞ്ചകുലയിൽ മാധ്യമങ്ങളോട് സംസാരി​ക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാകിയത്.

അസമിൽ പുറത്തായത് 19.07 ലക്ഷം പേർ

അസമിൽ പുറത്തായത് 19.07 ലക്ഷം പേർ


അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19.07 ലക്ഷം അപേക്ഷകരാണ് പുറത്തായത്. മൊത്തം അപേക്ഷകരിൽ 3.11 കോടി പേർ ഇന്ത്യൻ പൗരന്മരായി. എന്നാൽ അസമിൽ പുറത്തായതിൽ പലരും ബംഗാളി ഹിന്ദുക്കളാണ് എന്നത് ബിജെപിയെ ചെറുതല്ലാതെ തന്നെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഭർത്താവും മക്കളും ഇന്ത്യൻ പൗരന്മാരയപ്പോൾ ഭാര്യമാത്രം വിദേശിയായതും, നേരെ തിരിച്ച് സംഭവിച്ചതും നിരവധിയാണ്. അസമിലെ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സിറ്റിംഗ് എംഎൽഎ അനന്തകുമാർ മലോയും മകനും ഇന്ത്യൻ പൊരത്വ ലിസ്റ്റിൽ നിന്ന് പുറത്തായിരുന്നു.

English summary
UP Can Look at Rolling Out NRC in Phases says Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X