കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍ ; ഇതാണോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധം, ലോക്ക് ഡൗണ്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് രാഹുല്‍ നിരന്തരം ആരോപിച്ചു കൊണ്ടിരിക്കുന്നത്.

ഇതേ പശ്ചാത്തലത്തില്‍ തന്നെയാണ് ഉത്തര്‍പ്രദേശിലെ ചിത്രകൂട്ട് ഖനന മേഖലലയിലെ പ്രായര്‍പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഈ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് ഇതാണോ നമ്മള്‍ സ്വപ്നം കണ്ട ഇന്ത്യയെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിക്കുന്നത്. മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ഈ പെൺകുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ചിത്രകൂട്ടിലാണ് രാജ്യത്തെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്. ലോക് ഡൗണിനെ തുടര്‍ന്ന് ദാരിദ്രത്തിലായതോടെ ദിവസം തുച്ഛമായ 150-200 രൂപ കൂലി കിട്ടാന്‍ വേണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കള്‍ക്ക് സ്വയം വില്‍ക്കേണ്ടിവന്നുവെന്ന വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തു വന്നത്.

വഴങ്ങിത്തരണം

വഴങ്ങിത്തരണം

ദരിദ്ര സാഹചര്യങ്ങളില്‍ കഴിയുന്ന ഗോത്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഖനികളിലെ കരാറുകാരും ഇടനിലക്കാരും ചൂഷണം ചെയ്യുകയായിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ കുടുംബം ഒന്നടക്കം ദരിദ്രത്തിലായതോടെ രക്ഷകരായി ഖനികളെ ഇടപാടുകാര്‍ രംഗത്ത് വരികയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് വഴങ്ങിത്തരണം എന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം

അവസരമാക്കിയെടുത്തത്

അവസരമാക്കിയെടുത്തത്

പെണ്‍കുട്ടികളില്‍ പലരും ഈ ഖനികളില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഇതാണ് കരാറുകാര്‍ അവസരമാക്കിയെടുത്തത്. ഖനിയില്‍ പണിയെടുക്കുന്നതിന് പുറമെ അവര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നാലും പൂര്‍ണ്ണമായും വേതനം നല്‍കില്ലെന്നും ഈ പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. വഴങ്ങിയില്ലെങ്കില്‍ ഇനി ഖനിയില്‍ പണിയെടുപ്പിക്കില്ലെന്നായിരുന്നു കരാറുകാരുടെ ഭീഷണി.

കിടക്കകള്‍

കിടക്കകള്‍

ഖനിയുടെ സമീപത്തുള്ള കുന്നുകള്‍ക്ക് പിന്നിലായി കരാറുകാര്‍ കിടക്കകള്‍ കൊണ്ടുവച്ചിട്ടുണ്ട്. അങ്ങോട്ടൊ കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്. വിസമ്മതിച്ചാല്‍ മര്‍ദ്ദിക്കും. സഹിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്. സങ്കടമുണ്ട്. ചിലപ്പോള്‍ ഓടിപ്പോകണമെന്നും ആത്മഹത്യ ചെയ്യണമെന്നും തോന്നാറുണ്ടെന്നും പെണ്‍കുട്ടികളിലൊരാലെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാർച്ച് 25ന്ശേഷം കേരളത്തിൽ ആത്മഹത്യ ചെയ്തത് 66 കുട്ടികൾ: 'ചിരി' കൌൺസിലിങ്ങുമായി സർക്കാർമാർച്ച് 25ന്ശേഷം കേരളത്തിൽ ആത്മഹത്യ ചെയ്തത് 66 കുട്ടികൾ: 'ചിരി' കൌൺസിലിങ്ങുമായി സർക്കാർ

 ഛത്തീസ്ഗഡില്‍ മിഷന്‍ 70 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; അജിത് ജോഗിയുടെ പാര്‍ട്ടിയെ സ്വന്തമാക്കാന്‍ ഭാഗല്‍ ഛത്തീസ്ഗഡില്‍ മിഷന്‍ 70 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; അജിത് ജോഗിയുടെ പാര്‍ട്ടിയെ സ്വന്തമാക്കാന്‍ ഭാഗല്‍

English summary
UP chitrakoot sexual exploitation issue; Rahul asks is this the india in our dreams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X