കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ എല്ലാ മാളുകളും അടച്ചിടും; മൂന്ന് നഗരങ്ങള്‍ വൃത്തിയാക്കാന്‍ യോഗിയുടെ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കൊറോണ വൈറസ് ഭീതി പരത്തുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ എല്ലാ മാളുകളും അടച്ചിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ലഖ്‌നൗ, നോയിഡ, കാണ്‍പൂര്‍ എന്നീ നഗരങ്ങളാണ് വൃത്തിയാക്കുക. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ മാളുകളും അടച്ചിടണമെന്നാണ് നിര്‍ദേശം.

എല്ലാ മത-സാംസ്‌കാരിക ചടങ്ങുകള്‍ മാറ്റിവയ്ക്കണം. ഏപ്രില്‍ രണ്ടുവരെ നിയന്ത്രണങ്ങള്‍ പാലിക്കണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 10 ആയി കുറയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി നല്‍കി. എല്ലാ ജില്ലകളിലും ശുചീകരണ പ്രവര്‍ത്തകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ലഖ്‌നൗവിലെ ബാറുകള്‍, കഫേ, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.

Y

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച പാസഞ്ചര്‍ ട്രെയിനുകള്‍ രാജ്യത്ത് ഓടില്ല. എന്നാല്‍ നേരത്തെ ഓടിത്തുടങ്ങിയ തീവണ്ടികള്‍ നിര്‍ത്തില്ലെന്നും റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാത്രി 10 മണി വരെയാണ് ട്രെയിനുകള്‍ ഓടാതിരിക്കുക. മെയില്‍-എക്‌സ്പ്രസ് ഉള്‍പ്പെടെ 1300 തീവണ്ടികള്‍ അന്ന് സര്‍വീസ് നടത്തില്ല.

കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ഈ മാസം 22ലെ ജനതാകര്‍ഫ്യൂ. കൊറോണ വൈറസ് ഭീതി മറികടക്കാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കുകയാണ് പ്രത്യേക അഭിസംബോധനയിലൂടെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. പ്രധാനമായും ഒമ്പത് കാര്യങ്ങളാണ് മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും മോദി പറഞ്ഞു.

മോദിയുടെ 'ജനത കര്‍ഫ്യൂ' തള്ളി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍; സമരത്തിന്റെ രീതി മാറ്റുംമോദിയുടെ 'ജനത കര്‍ഫ്യൂ' തള്ളി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍; സമരത്തിന്റെ രീതി മാറ്റും

കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നിര്‍ത്തണമെന്നാണ് നവീന്‍ പട്‌നായികിന്റെ കത്തിലുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയാണ് കണക്കെടുപ്പ് നടപടികള്‍ തീരുമാനിച്ചിരുന്നത്.

ഒഡീഷയില്‍ രണ്ട് പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. തെലങ്കാനയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ മെട്രോ ഞായറാഴ്ച നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലേക്ക് അന്താരാഷ്ര വിമാനങ്ങള്‍ വരുന്നത് തടയണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മമത ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍ 244 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.

English summary
UP CM orders all malls in state to be closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X