കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥിന് കൊവിഡ്: രോഗം ക്വാറന്റൈനിൽ കഴിയുന്നതിനിടെ, അഖിലേഷ് യാദവിനും വൈറസ് ബാധ

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യോഗി ആദിത്യനാഥ് തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ക്വാറന്റൈനിലായതോടെ മുഖ്യമന്ത്രി നേരിട്ടുള്ള യോഗങ്ങളൊഴിവാക്കി വിർച്വൽ യോഗങ്ങളിലേക്ക് മാറിയിരുന്നുവെന്നാണ് സർക്കാർ വക്താവ് ചൂണ്ടിക്കാണിക്കുന്നത്.

'മുസ്ലിം സമൂഹത്തിനെതിരായ ക്രിമിനല്‍ പ്രവര്‍ത്തി': പി സി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണം'മുസ്ലിം സമൂഹത്തിനെതിരായ ക്രിമിനല്‍ പ്രവര്‍ത്തി': പി സി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണം

യോഗി ആദിത്യനാഥിന് പുറമേ മുൻ യുപി മുഖ്യമന്ത്രി സമാജ് വാദി പാർട്ടി തലവനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച് ചികിത്സ ആരംഭിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിലായവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

akhileshyadavandyogi-161

ഞായറാഴ്ച അഖിലേഷ് യാദവ് എബിഎപി പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സ്വകാര്യ നഴ്സിംഗ് ഹോമിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഹരിദ്വാർ സന്ദർശനത്തിനിടെ അദ്ദേഹം നിരവധി സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശ് സർക്കാർ നിയന്ത്രണങ്ങളെല്ലാം കർശനമാക്കിയിരുന്നു. പൊതുസ്ഥലത്തും ആരാധനാലയങ്ങളിലും അഞ്ച് പേരിലധികം കൂട്ടംകുടരുതെന്നും സർക്കാർ നിർദേശിച്ചിരുന്നു. നവരാത്രി, റംമാൻ എന്നിവ കണക്കിലെടുത്താണ് നിയന്ത്രണം.

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

English summary
UP CM Yogi Aadithyanath, SP chief Akhilesh Yadav tests positive for Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X