കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ അത് സംഭവിക്കുമോ; മോദി- യോഗി കൂടിക്കാഴ്ച സൂചന നല്‍കുന്നത്, മാറ്റങ്ങളുണ്ടാകുമോ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ ബിജെപി നേതൃത്വത്തിനുള്ള അതൃപ്തികള്‍ പുകയുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് യോഗി ദില്ലിയില്‍ എത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം എടുത്തോ എന്നുള്ളതാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

ദില്ലിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറാണ് നീണ്ടുനിന്നത്. ഈ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയെ കണ്ടെന്നും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചെന്നുമാണ് യോഗി ട്വീറ്റ് ചെയ്തത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജെപി നദ്ദയെ സന്ദര്‍ശിച്ചാണ് അദ്ദേഹം മടങ്ങിയത്.

modi

ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ഭിന്നത ഉടന്‍ പരിഹരിക്കേണ്ടതാണ്. ഇതിനായുള്ള നീക്കങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. തിരഞ്ഞെടുപ്പിന് മുമ്പ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലൊന്നും കേന്ദ്രം നേതൃത്വം കടന്നേക്കില്ല. എന്നിരുന്നാലും മറ്റ് ചില നീക്കങ്ങളും പദ്ധതികളും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിവാദമാണ് ബിജെപിയില്‍ ഭിന്നത രൂക്ഷമാകാന്‍ പ്രധാന കാരണമായത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തേണ്ടത് ബിജെപിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. സംസ്ഥാനത്ത് ഭിന്നതകള്‍ ഉയര്‍ന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള കേന്ദ്രം സംഘം യുപിയില്‍ എത്തിയിരുന്നു. അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് സംഘം മടങ്ങിയത്.

മലബാര്‍ ആധിപത്യത്തില്‍ കേരളം... മൂന്ന് പാട്ടികളുടെ നേതാക്കൾ, മുഖ്യമന്ത്രി; മുൻകാലങ്ങളിൽ എങ്ങനെ...മലബാര്‍ ആധിപത്യത്തില്‍ കേരളം... മൂന്ന് പാട്ടികളുടെ നേതാക്കൾ, മുഖ്യമന്ത്രി; മുൻകാലങ്ങളിൽ എങ്ങനെ...

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യോഗി ദില്ലിയിലേക്ക് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ജിതിന്‍ പ്രസാദയുടെ വരവോട് ഉത്തര്‍പ്രദേശില്‍ ബിജെപി പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന നല്‍കുന്നത്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജിതിന്‍ പ്രസാദയ്ക്ക് നിര്‍ണായക ചുമതല നല്‍കുമൊ എന്നുള്ള കാര്യം ഇനി കണ്ടറിയണം.

യുപിയില്‍ ബിജെപി കളി മാറ്റിപ്പിടിക്കുമോ; യോഗി ദില്ലിയിലെത്തി, മോദിയെ കാണും, നിര്‍ണായക നീക്കത്തിന് സാധ്യതയുപിയില്‍ ബിജെപി കളി മാറ്റിപ്പിടിക്കുമോ; യോഗി ദില്ലിയിലെത്തി, മോദിയെ കാണും, നിര്‍ണായക നീക്കത്തിന് സാധ്യത

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

English summary
UP CM Yogi Adityanath met Prime Minister Narendra Modi; meeting lasted for an hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X