കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35 ലക്ഷം തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കും; വന്‍ പ്രഖ്യാപനുമായി യോഗി സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ വന്‍ പ്രഖ്യാപനങ്ങളുമായി ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്തെ കൂലിത്തൊഴിലാളികള്‍ക്ക് ഓരോ ദിവസവും 1000 രൂപ വച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യോഗി ആദിത്യനാഥ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൂലിത്തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കുമാണ് 1000 രൂപ നല്‍കുക.

y

രാജ്യത്ത് 258 പേര്‍ക്ക് കൊറോണ രോഗം ബാധിക്കുകയും നാല് പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുപി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുപിയില്‍ 23 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം കണ്ടത്. ഇതില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടി. 15 ലക്ഷം കൂലിത്തൊഴിലാളികള്‍ക്കും 20 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. ലേബര്‍ വകുപ്പ് മുഖേനയാണ് പണം വിതരണം ചെയ്യുക.

ഉത്തര്‍ പ്രദേശിലെ എല്ലാ മാളുകളും അടച്ചിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങള്‍ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ലഖ്‌നൗ, നോയിഡ, കാണ്‍പൂര്‍ എന്നീ നഗരങ്ങളാണ് വൃത്തിയാക്കുക. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ മാളുകളും അടച്ചിടണമെന്നാണ് നിര്‍ദേശം.

കൊറോണ ബാധിച്ച് ആരും മരിച്ചില്ല; എല്ലാം മോദി സര്‍ക്കാരിന്റെ തന്ത്രം, ലക്ഷ്യം മറ്റൊന്ന്- എസ്പി നേതാവ്കൊറോണ ബാധിച്ച് ആരും മരിച്ചില്ല; എല്ലാം മോദി സര്‍ക്കാരിന്റെ തന്ത്രം, ലക്ഷ്യം മറ്റൊന്ന്- എസ്പി നേതാവ്

എല്ലാ മത-സാംസ്‌കാരിക ചടങ്ങുകള്‍ മാറ്റിവയ്ക്കണം. ഏപ്രില്‍ രണ്ടുവരെ നിയന്ത്രണങ്ങള്‍ പാലിക്കണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 10 ആയി കുറയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി നല്‍കി. എല്ലാ ജില്ലകളിലും ശുചീകരണ പ്രവര്‍ത്തകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ലഖ്‌നൗവിലെ ബാറുകള്‍, കഫേ, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച പാസഞ്ചര്‍ ട്രെയിനുകള്‍ രാജ്യത്ത് ഓടില്ല. എന്നാല്‍ നേരത്തെ ഓടിത്തുടങ്ങിയ തീവണ്ടികള്‍ നിര്‍ത്തില്ലെന്നും റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാത്രി 10 മണി വരെയാണ് ട്രെയിനുകള്‍ ഓടാതിരിക്കുക. മെയില്‍-എക്‌സ്പ്രസ് ഉള്‍പ്പെടെ 1300 തീവണ്ടികള്‍ അന്ന് സര്‍വീസ് നടത്തില്ല.

സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. തെലങ്കാനയില്‍ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ മെട്രോ ഞായറാഴ്ച നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലേക്ക് അന്താരാഷ്ര വിമാനങ്ങള്‍ വരുന്നത് തടയണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

English summary
UP CM Yogi Adityanath says daily wage workers to get Rs 1,000 per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X