കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ട് മടക്കി യോഗി; മുന്നില്‍ തെരഞ്ഞെടുപ്പും;3 ലക്ഷം തൊഴില്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതോടെ സോഷ്യല്‍ മീഡിയ വഴിയും തെരുവുകളിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുകയാണ്. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ തസ്തികകള്‍ ഏത്രയും പെട്ടെന്ന് നികത്താനുള്ള നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിക്കുകയായിരുന്നു.

സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു, നിർണായക വിവരങ്ങൾ, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കുംസ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു, നിർണായക വിവരങ്ങൾ, മന്ത്രിയുടെ സന്ദേശങ്ങൾ പരിശോധിക്കും

തൊഴില്‍ പ്രതിസന്ധി

തൊഴില്‍ പ്രതിസന്ധി

രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ഈ പ്രതിസന്ധി ഇരട്ടിച്ചു. തൊഴിലില്ലായ്മക്കെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടക്കുന്നത്.

 വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍

കഴിഞ്ഞ രണ്ടാഴ്ച്ച സംസ്ഥാനം വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സെപ്തംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വിദ്യാര്‍ത്ഥികള്‍ തൊഴിലില്ലായ്മ ദിനമായി ആചരിച്ചു. ലക്‌നൗവും ബരാബങ്കിയിലും ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ കൂട്ടം കൂട്ടമായി വിദ്യാര്‍ത്ഥി പ്രക്ഷോഭം അലയടിക്കുകയായിരുന്നു.

 കസ്റ്റഡിയില്‍ എടുക്കുക

കസ്റ്റഡിയില്‍ എടുക്കുക

ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും കൂടാതെ പ്രയാഗ്രാജിലും വിദ്യാര്‍ത്ഥികള്‍ തൊഴിലില്ലായ്മക്കെതിരെ പോസ്റ്ററികള്‍ പതിച്ചു. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ നീക്കുന്നതിനായി പൊലീസ് ലാത്തി വീശി. വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരെ കസ്റ്റഡിയില്‍ എടുക്കുകയുമുണ്ടായി. ഇത്തരത്തില്‍ ചെറുതും വലുതുമായ വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളായിരുന്നു ഇരു സംസ്ഥാനങ്ങളിലും നടന്നത്. ഇതിന് പിന്നാലെയാണ് യോഗിയുടെ നടപടി.

സര്‍ക്കാര്‍ തസ്തികകള്‍

സര്‍ക്കാര്‍ തസ്തികകള്‍

ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ തസ്തികകള്‍ നികത്താനാണ് സര്‍ക്കാര്‍ നടപടി. ഒഴിവുള്ള തസ്തികകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി എല്ലാ വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിയമന നടപടികള്‍ ആരംഭിക്കാനും ആറ് മാസത്തിനുള്ളില്‍ നിയമനത്തിനുള്ള കത്തുകള്‍ കൈമാറാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

യോഗം

യോഗം

ഒഴിവുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി യോഗി യുപിയിലെ എല്ലാ കമ്മീഷനുകളുടേയും റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടേയും മേധാവികളുടേയും യോഗം വിളിച്ചിട്ടുണ്ട്. സെപ്തംബര്‍ 21 നാണ് യോഗം ചേരുന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം കണക്കിലെടുത്താണ് യോഗിയുടെ തിരക്കിട്ട നീക്കങ്ങളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ അത് നേട്ടമാവുമെന്നതും കാര്യമാണ്.

Recommended Video

cmsvideo
Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising
മൂന്ന് ലക്ഷം തസ്തികകളിലേക്കാണ് നിയമനം

മൂന്ന് ലക്ഷം തസ്തികകളിലേക്കാണ് നിയമനം

മൂന്ന് ലക്ഷം തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേടാവ് അഖിലേഷ് യാദവും അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്തികള്‍ പ്രക്ഷോഭം യോഗിയുടെ കണ്ണ് തുറപ്പിച്ചുവന്നും കഴിഞ്ഞ മൂന്ന് വര്‍ഷം നിയമനം നടത്താതെ സര്‍ക്കാര്‍ വെറുതെ ഇരിക്കുകയായിരുന്നുവെന്നും അജയ്കുമാര്‍ ലല്ലു പറഞ്ഞു.

ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?

എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ള വിലക്ക് നീക്കി ദുബായി; നാളെ മുതല്‍ സര്‍വീസുകള്‍എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ള വിലക്ക് നീക്കി ദുബായി; നാളെ മുതല്‍ സര്‍വീസുകള്‍

English summary
UP CM Yogi adityanath set to fill the vacant government posts following the student protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X