ഉത്തര്‍ പ്രദേശില്‍ അപൂര്‍വ കൂടിക്കാഴ്ച; മുഖ്യമന്ത്രി യോഗി മുലായത്തെ കണ്ടു, സ്വീകരിക്കാന്‍ അഖിലേഷും
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ കൂടിക്കാഴ്ച എന്നും പ്രധാന വാര്‍ത്തയാണ്. പ്രത്യേകിച്ചും ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളെ സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടു.

മുലായത്തിന്റെ വിക്രമാദിത്യ മാര്‍ഗ് എന്ന വീട്ടിലെത്തിയ യോഗിയെ മുന്‍ മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും അമ്മാവന് ശിവപാല്‍ യാദവും ചേര്‍ന്ന് സ്വീകരിച്ചു. മറ്റു എസ്പി നേതാക്കളും മുലായത്തിന്റെ വീട്ടിലെത്തിയിരുന്നു. മുലായം സിങ് യാദവിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ യോഗി, ഈ വര്‍ഷം നടന്ന കുംഭമേളയെ കുറിച്ചുള്ള പുസ്തകം സമ്മാനിച്ചാണ് മടങ്ങിയത്.
ശാരീരിക അസ്വാസ്ഥ്യം മൂലം മുലായം സിങിനെ കഴിഞ്ഞദിവസം രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വന്‍ തോതില്‍ ഉയര്‍ന്നതോടെ ക്ഷീണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിക്കെതിരെ ബിഎസ്പിയുമായി സഖ്യം ചേര്‍ന്നാണ് എസ്പി മല്‍സരിച്ചത്. പക്ഷേ, കൂടുതല്‍ സീറ്റ് നേടാന്‍ എസ്പിക്ക് സാധിച്ചില്ല. അതേസമയം, ബിഎസ്പി നേരിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ഫലം വന്നതിന് പിന്നാലെ എസ്പിയുമായുള്ള സഖ്യം തല്‍ക്കാലത്തേക്ക് പിരിയുകയാണെന്ന് ബിഎസ്പി പ്രഖ്യാപിച്ചിരുന്നു.
എസ്പിക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ പിഴവ് സംഭവിച്ചുവെന്നാണ് പാര്‍ട്ടിയിലെ വിലയിരുത്തല്‍. പാര്‍ട്ടി വിട്ടുപോയ എല്ലാ നേതാക്കളെയും തിരിച്ചുകൊണ്ടുവരണമെന്ന് മുലായം സിങ് അഖിലേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.അഖിലേഷും അമ്മാവന് ശിവപാല്‍ യാദവും വീണ്ടും ഒരുമിക്കുമെന്നാണ് സൂചന.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications