• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വ്യാപനം രൂക്ഷം; 200 പേരെ സംഘടിപ്പിച്ച് അയോധ്യയില്‍ ഭൂമി പൂജ; യോഗി അയോധ്യ സന്ദര്‍ശിക്കും

ദില്ലി: ഉത്തര്‍പ്രദേശില്‍ കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും രാമക്ഷേത്രത്തിന്റെ തറക്കല്ലിടലിന് വന്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 50 വിഐപിള്‍ ഉള്‍പ്പെടെ 200 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിക്കും. തറക്കല്ലിടല്‍ ചടങ്ങിന് 10 ദിവസം മുന്നേ അവിടുത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗി ആദിത്യനാഥിന്റെ അയോദ്യ സന്ദര്‍ശനം.

cmsvideo
  Yogi Adityanath Reviews Ram Temple Ceremony Preparations | Oneindia Malayalam

  ആഗസ്റ്റ് അഞ്ചിനാണ് തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗി ആദിത്യനാഥ് ഇന്ന് പുരോഹിതന്മാരുമായും ചര്‍ച്ച നടത്തും.

   200 പേരെ ഉള്‍ക്കൊള്ളിച്ച്

  200 പേരെ ഉള്‍ക്കൊള്ളിച്ച്

  നിലവില്‍ മഹാരാഷ്ട്രക്ക് സമാനമായി കൊവിഡ് പടര്‍ന്നുപിടിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. ഇവിടെ ലക്‌നൗവിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശില്‍ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് 150 മുതല്‍ 200 പേരെ വരെ സംഘടിപ്പിച്ച് കൊണ്ട് തറക്കല്ലിടല്‍ ചടങ്ങായ ഭൂമി പൂജന്‍ നടക്കുന്നത്.

   നരേന്ദ്രമോദി

  നരേന്ദ്രമോദി

  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നിര്‍വഹിക്കുന്നത്. 40 കിലോ ഭാരമുള്ള വെള്ളികല്ലാണ് തടകല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നൃത്യ ഗോപാല്‍ ദാസ് അറിയിച്ചിരുന്നു. തറക്കല്ലിടല്‍ ചടങ്ങിന് മൂന്ന് ദിവസം മുമ്പ് തന്നെ പൂജകള്‍ ആരംഭിക്കും.

  ഉദ്ധവ് താക്കറെയും

  ഉദ്ധവ് താക്കറെയും

  നരേന്ദ്രമോദിക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍, എല്‍കെ അധ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്വാര്‍, യോഗി ആദിത്യനാഥ്., മോഹന്‍ ഭാഗവത് അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

  ഹരജി

  ഹരജി

  അതേസമയം കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയേയും നേതാക്കളേയും അടക്കം 200 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചടങ്ങ് നടത്തുന്നതിനെതിരെ വലിയ എതിര്‍പ്പ് ഉയരുന്നുണ്ട്. ഇത് തടയണമെന്നാവശ്യപ്പെട്ട് പൊതു താല്‍പര്യ ഹരജിയും സമര്‍പ്പിച്ചിരുന്നു.

   ക്രമീകരണങ്ങള്‍ ഉറപ്പാക്കും

  ക്രമീകരണങ്ങള്‍ ഉറപ്പാക്കും

  എന്നാല്‍ അലഹബാദ് ഹൈക്കോടതി ഹരജി തള്ളുകയാണുണ്ടായത്. അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഹരജിയെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹരജി തള്ളിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും ചടങ്ങിന്റെ സംഘാടകരും സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

  മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിര്

  മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിര്

  കൊവിഡ് വ്യാപനത്തിനിടെ ഭൂമി പൂജ നടത്തുന്നത് കൊവിഡ് പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടികാട്ടുന്നു. മുന്നൂറോളം പേരെയാണ് ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്. ഇത്രയും പേര്‍ ഒരിടത്ത് ഒത്തുചേരുന്നത് കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുററപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരാണെന്നും ഹരജിയില്‍ ചൂണ്ടികാട്ടിയിരുന്നു.

   ശിവസേന

  ശിവസേന

  ഭൂമി പൂജയെ അനുകൂലിക്കുന്ന നിലപാടാണ് ശിവസേനയും സ്വീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ക്ഷണിക്കണമെന്ന ആവശ്യവുമായി ശിവസേന എംഎല്‍എ പ്രതാപ് സര്‍നായ്ക് ട്രസ്റ്റിന് കത്തെഴുതിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുമിച്ചും അല്ലാതെയും പരിശ്രമിച്ച സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും ഭൂമി പൂജന് ക്ഷണിക്കണമെന്നായിരുന്നു ശിവസേന നിലപാട്.

  English summary
  UP CM Yogi Adityanath Will Visit Ayodhya Today Before the Groundbreaking Ceremony of Ram Temple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X