ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് അരക്കിട്ടുറപ്പിച്ച് കോൺഗ്രസ്: ബിജെപി ഗാഡി ചോഡോ ക്യാമ്പെയിനുമായി കോൺഗ്രസ്
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് കോൺഗ്രസും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് നൂറിനം പരിപാടി സംഘടിപ്പിച്ച് യോഗി സർക്കാരിന്റെയും മോദി സർക്കാരിന്റെയും വികസന പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് കോൺഗ്രസും ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കി യുപിയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.
പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ വാർഷിക ദിനത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രചാരണം തിങ്കളാഴ്ച മുതൽ പ്രചാരണം ശക്തമാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പ്രചാരണത്തിന് കീഴിൽ, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ, ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മാർച്ച് ഉൾപ്പെടെ വിവിധ പ്രകടനങ്ങൾ നടത്തുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

1942 ആഗസ്റ്റ് 9 നാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചത്. അതിന്റെ ഫലമായി ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷം 1947 ആഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യം നേടുകയായിരുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലൂടെയും പ്രധാന മാർക്കറ്റിലൂടെ ഏകദേശം 5 കിലോമീറ്ററോളം മാർച്ച് നടത്തുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ചിൽ കോൺഗ്രസ് പ്രവർത്തകർ 'ബിജെപി ഗാഡി ചോർഹോ' എന്ന മുദ്രാവാക്യങ്ങളാണ് ഉയർത്തുക. പാർട്ടി നടത്തുന്ന ക്യാംപെയിനിന്റെ വിജയം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന യൂണിറ്റ് ഭാരവാഹികളെ വിവിധ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള ജാഥകൾ വിജയകരമാക്കാനുള്ള ഉത്തരവാദിത്തം 400 ഓളം കോൺഗ്രസ് നേതാക്കൾക്കാണ് നൽകിയിട്ടുള്ളത്. ഈ പരിപാടിക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ നിയുക്ത സ്ഥാനാർത്ഥികളോടും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലില്ലായ്മ, കർഷകരുടെ ദുരവസ്ഥ, ക്രമസമാധാന നില എന്നീ വിഷയങ്ങൾ ഉയർത്തിക്കാണിച്ചായിരിക്കും പ്രതിഷേധം ശക്തമാക്കുക.
Recommended Video

അടുത്ത വർഷം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നടക്കാനിരിക്കെ പ്രിയങ്ക ഗാന്ധി വധേരയുടെ നേതൃത്വത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷൻ അജയ് കുമാർ ലല്ലു വ്യക്തമാക്കിയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം "പ്രിയങ്ക ഗാന്ധി വാദ്രയുടെ മേൽനോട്ടത്തിൽ കോൺഗ്രസ്" സംസ്ഥാനത്ത് തിരിച്ചുവരുമെന്ന് പാർട്ടിക്ക് ഉറപ്പുണ്ടെന്ന് അജയ് കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications