കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വക്താക്കളാവാന്‍ 14 ചോദ്യങ്ങള്‍; നേതാക്കള്‍ നെറ്റില്‍ നോക്കി കോപ്പി അടിച്ചതായി ആരോപണം

  • By Ajmal
Google Oneindia Malayalam News

ല്ക്‌നൗ: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയാണ് സാധാരണഗതിയില്‍ പാര്‍ട്ടി വക്താക്കളായി നിയമിക്കാറുള്ളത്. പാര്‍ട്ടിയുടെ അഭിപ്രായം മാധ്യമങ്ങളിലൂടെ അറിയിക്കുക ഇവരായിക്കും. ദേശീയ തലത്തില്‍ ദീപ്തി ഭരദ്വാജ്, സാബിത് പത്ര എന്നിവര്‍ ബിജെപിയുടേയും രാജീവ് ത്യാഗി, രണ്‍ദീപ് സുര്‍ജെവാല എന്നിവര്‍ കോണ്‍ഗ്രസിന്റേയും പ്രമുഖരായ വക്താക്കളാണ്.

മുതിര്‍ന്ന നേതാക്കള്‍മാത്രം പാര്‍ട്ടി വക്താക്കളാകുന്ന കീഴ് വഴക്കം തിരുത്തിയെഴുതാന്‍ തീരുമാനിച്ചുകൊണ്ട് പുതിയ ആളുകളെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കൗതുകകരമായ 14 ചോദ്യങ്ങളായിരുന്നു പരീക്ഷയില്‍ ഉണ്ടായിരുന്നത്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലാണ് പാര്‍ട്ടി വക്താക്കളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് എഴുത്ത് പരീക്ഷ നടത്തിയത്. അടിയന്തര യോഗം ഉണ്ടെന്ന് പറഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകരായ 70 പേരെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവരില്‍ നിന്ന് വാക്താക്കളെ കണ്ടെത്താന്‍ അഭിമുഖ പരീക്ഷ നടത്തുകയായിരുന്നു.

പരീക്ഷ

പരീക്ഷ

അഭിമുഖത്തിലെ ചോദ്യോത്തരങ്ങള്‍ക്ക് പുറമെ 14 ചോദ്യങ്ങള്‍ അടങ്ങിയ എഴുത്തു പരീക്ഷയും പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കയിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ കൂടുതള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പുതിയ ഈ നീക്കം

14 ചോദ്യങ്ങള്‍

14 ചോദ്യങ്ങള്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നടത്തിയ എഴുത്തുപരീക്ഷയില്‍ 14 ചോദ്യങ്ങളും ഏറെ കൗതുകമുള്ളതായിരുന്നു. പരീക്ഷയിലെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ താഴെ ചേര്‍ത്തവയാണ്.

1-എന്തൊക്കെയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സര്‍ക്കാറിന്റെ പരാജയങ്ങള്‍?
2-മന്‍മോഹന്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍

എത്ര സീറ്റ്

എത്ര സീറ്റ്

3-യുപിയില്‍ എത്ര ലോകസഭാ സീറ്റുണ്ട്, എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട്
4-യുപിയില്‍ എത്ര സംവരണ മണ്ഡലങ്ങളുണ്ട്
5-ഉത്തര്‍ പ്രദേശില്‍ എത്ര ബ്ലോക്കുകളും മേഖലകളും ഉണ്ട്

ജയിച്ചതെത്ര

ജയിച്ചതെത്ര

6-2004 ലും 2009 ലും കോണ്‍ഗ്രസ് എത്ര സീറ്റുകളില്‍ ജയിച്ചു
7-2014 ലോകസഭാ, 2017 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുശതമാനം എത്രയായിരുന്നു.
8-എത്ര നിയമസഭ സീറ്റുകള്‍ ചേരുന്നതാണ് ഒരു ലോക്‌സഭ സീറ്റ്

വക്താവാകണം

വക്താവാകണം

9-നിയമപരമായി യുപിയില്‍ എത്ര ലോക്‌സഭാ സീറ്റുകളുടെ കുറവുണ്ട്. എത്ര നിയമസഭ സീറ്റുകള്‍ കൂടുതലുണ്ട്.
10. എന്ത് കൊണ്ട് താങ്കള്‍ ഒരു വക്താവാകണം
11-കോണ്‍ഗ്രസ് വക്താവിനും പ്രസ്താവന ഇറക്കാന്‍ സാധിക്കുന്ന ഇന്നത്തെ പ്രധാന തലക്കെട്ടുകള്‍ എന്തൊക്കെ.

കുഴങ്ങല്‍

കുഴങ്ങല്‍

ഇത്തരത്തില്‍ എളുപ്പമുള്ള ചോദ്യങ്ങള്‍ ആയിട്ടും അപ്രതീക്ഷ പരീക്ഷക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ കുഴങ്ങിപ്പോയി. കോണ്‍ഗ്രസിന്റെ ദേശീയ വക്താവയ പ്രിയങ്ക് ചതുര്‍വേദി, മാധ്യമ കോഓര്‍ഡിനേറ്റര്‍ രാഹുല്‍ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷ.

കോപ്പിയടി

കോപ്പിയടി

അതേസമയം പരീക്ഷയില്‍ നേതാക്കള്‍ നെറ്റില്‍തപ്പി കോപ്പിയടിച്ചതായി ആരോപണം ഉയരുന്നത് കോണ്‍ഗ്രസിന് പുതിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. അപ്രതീക്ഷിതമായി നടത്തിയ പരീക്ഷയില്‍ വിജയിക്കാന്‍ പലരും കോപ്പിയടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നെറ്റില്‍

നെറ്റില്‍

ചോദ്യപേപ്പര്‍ നല്‍കിയ ഉടന്‍തന്നെ ഇതിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചിരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യപേപ്പര്‍ കിട്ടിയ ഉടനെ നേതാക്കള്‍ ഉത്തരം തേടി നെറ്റില്‍ കയറി എന്ന സംശയം ബലപ്പെടുന്നത്.

English summary
UP Congress Surprises Candidates With 14-Question Test for Spokesperson’s Job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X