ചാട്ട് കഴിച്ച 75 പേര്‍ ആശുപത്രിയില്‍
അഹമ്മദാബാദ്: ഉത്തര്‍പ്രദേശിലെ ബഹ്‌റാച്ചില്‍ തട്ടുകടക്കാരനില്‍ നിന്നും ചാട്ട് കഴിച്ച 73 കുട്ടികളും രണ്ടു സ്ത്രീകളും ആശുപത്രിയിലായി. പാനി പൂരി, മസാല പൂരി, ദഹി പൂരി, പപ്രി ചാട്ട് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന ചാട്ട് സ്റ്റാളുകള്‍ ഉത്തരേന്ത്യയില്‍ സര്‍വ സാധാരണമാണ്.
ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ അഞ്ചു പേരുടെ നില അതീവഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവം പുറംലോകമറിയുന്നത് ചൊവ്വാഴ്ചയോടെയാണ്. ബല്‍രാംപൂര്‍ ജില്ലയിലെ ഉത്രൗള പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള രെഹ്‌റ ബസാറിലാണ് സംഭവം.

ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ കാണിയ്ക്കാന്‍ തുടങ്ങി. ഛര്‍ദ്ദിയോടെയായിരുന്നു തുടക്കം. അതിസാരത്തിലേക്ക് നീങ്ങിയതോടെ കുട്ടികളെയും മുതിര്‍ന്നവരെയും ആശുപത്രിയിലാക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് അധികൃതര്‍ വില്‍പ്പനക്കാരനെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications