പൂവാല വിരുദ്ധ സേന യോഗിക്ക് പണിയാകും!! ഒന്നിച്ചിരുന്ന സഹോദരങ്ങളെ അപമാനിച്ചു!!
മരുന്ന് വാങ്ങുന്നതിന് രാംപൂരിലെത്തിയ സഹോദരനും സഹോദരിക്കുമാണ് പൂവാല വിരുദ്ധ സേനയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. റോഡരികില്‍ ഇരിക്കുമ്പോള്‍ കമിതാക്കളാണെന്ന് പറഞ്ഞ് ഇരുവരെയും പോലീസ് അപമാനിക്കുകയായിരുന്നു.
രാംപൂര്‍: സ്ത്രീ സുരക്ഷയ്ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെ യോഗി ആദിത്യനാഥ് രൂപീകരിച്ച പൂവാല വിരുദ്ധ സേന യുവാവിനെയും സഹോദരിയെയും അപമാനിച്ചു. റാംപൂറിലാണ് സംഭവം. ഇരുവരെയും നിര്‍ബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായാണ് വിവരം.
മരുന്ന് വാങ്ങുന്നതിന് രാംപൂരിലെത്തിയ സഹോദരനും സഹോദരിക്കുമാണ് പൂവാല വിരുദ്ധ സേനയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. റോഡരികില്‍ ഇരിക്കുമ്പോള്‍ കമിതാക്കളാണെന്ന് പറഞ്ഞ് ഇരുവരെയും പോലീസ് അപമാനിക്കുകയായിരുന്നു.

ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാതക്കിയിട്ടും പോലീസ് വിട്ടില്ലെന്നും പരാതിയുണ്ട്. നിരപരാധികളായവരെ ശിക്ഷിച്ച പോലീസിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് ഐജി അറിയിച്ചു.
നിരപരാധികളായവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് പോലീസിന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതി നിലനില്‍ക്കെയാണ് യുവാവിനും സഹോദരിക്കും ദുരനുഭവമുണ്ടായത്.

Click it and Unblock the Notifications