കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് മുട്ടികുത്തിച്ച് ശിക്ഷ, നാണക്കേടുണ്ടാക്കി യുപി പൊലീസ്

Google Oneindia Malayalam News

ലക്‌നൗ: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ദിവസം തുടര്‍ച്ചയായി നടപ്പിലാക്കേണ്ട ലോക്ക്ഡൗണ്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇതിനെല്ലാം പുല്ലുവില കല്‍പ്പിച്ച് ചിലര്‍ ആവിശ്യമില്ലാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. മാത്രമല്ല ചില സംസ്ഥാനങ്ങളില്‍ പൊലീസുകാര്‍ ഇത്തരക്കാരെ അടിച്ചോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്ന കുറച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Recommended Video

cmsvideo
നാണക്കേടുണ്ടാക്കി യോഗിയുടെ പൊലീസ് | Oneindia Malayalam
up police

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് ഇത്തരത്തിലുള്ള കാഴ്ച പുറത്തുവന്നത്. ലോക്ക് ഡൗണിനിടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവാക്കളെ മുട്ടികുത്തിച്ച് നടത്തിയാണ് പൊലീസ് ശിക്ഷ നടപ്പിലാക്കിയത്. തോളത്തും ബാഗും തൂക്കി മുട്ടുകുത്തി നടക്കുന്ന വീഡിയോ മറ്റാരോ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തം വീടുകളിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെയാണ് പൊലീസ് ഇത്തരത്തില്‍ ശിക്ഷിക്കുന്നത്. ഇവര്‍ പറയുന്ന ഒരു കാര്യവും പൊലീസ് ചെവികൊണ്ടില്ലെന്ന ആക്ഷേപവുമുണ്ട്.

സംഭവത്തെ തുടര്‍ന്ന് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി ബുദന്‍ ജില്ലാ പൊലീസ് മേധാവിയും രംഗത്തെത്തി. ഇങ്ങനയൊരു സംഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് ജില്ലാ പൊലീസ് മേധാവി എകെ ത്രിപാടി അറിയിച്ചു. പൊലീസിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം വീടുകളിലേക്ക് പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ചിലര്‍ നൂറു കണക്കിന് കിലോ മീറ്റര്‍ കാല്‍നടയായാണ് വീടുകളില്‍ എത്തുന്നത്. ചിലര്‍ എങ്ങും പോകാനാകാതെ ഭക്ഷണവും വെള്ളവുമില്ലാതെ അലയുന്ന ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.

ഇതിനിടെ, പശ്ചിംബംഗാളില്‍ ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ യുവാവ് പോലീസിന്റെ അടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഹൗറ സ്വദേശിയായ ലാല്‍ സ്വാമി കൊല്ലപ്പെട്ടത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നാണ് കുടുംബാഗങ്ങള്‍ ആരോപിക്കുന്നത്. പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് ലാല്‍ സ്വാമിക്ക് പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. തെരുവില്‍ കൂടി നിന്നവരെ പൊലീസ് ലാത്തിച്ചാര്‍ജ്ജിലൂടെ പിരിച്ചു വിടുന്നതിന് ഇടയിലാണ് ലാല്‍ സ്വാമിക്ക് മര്‍ദ്ദനമേറ്റത്. പോലീസ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിലേറ്റ പരിക്കിനിനെത്തുടര്‍ന്നാണ് ലാല്‍ സ്വാമി മരണപ്പെട്ടതെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ആരോപിക്കുന്നത്. മര്‍ദ്ദനത്തിന് പിന്നാലെ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കൊറോണ വൈറസിന്റെ പശ്ചാലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 21 ദിവസത്തെ ലോക്ക് ഡൗണ്‍ എല്ലാ സംസ്ഥനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി വരികയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ കസ്റ്റടിയില്‍ എടുക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ മാത്രം അഞ്ഞൂറിന് അടുത്ത് ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്ത് കഴിഞ്ഞു. രണ്ട് തവണ മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയവരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പേടയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുന്നുണ്ട്. അവശ്യ സാധാനങ്ങള്‍ വാങ്ങാനെന്ന പേരില്‍ നിരന്തരം പുറത്തിറങ്ങുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

English summary
UP Cops Punishing Men On Roads During Lock Down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X