കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം നടന്നില്ലേ, എങ്കില്‍ അത് കഴിഞ്ഞ് വരൂ, പരാതിക്കാരിയോട് ഉന്നാവോ പോലീസ് പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീക്കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ പോലീസിന് വീണ്ടും അലംഭാവം. ഉന്നാവോയിലെ തന്നെ സിന്ധുപൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പീഡന ശ്രമത്തിന് പരാതി പറയാനെത്തിയ സ്ത്രീയെ പോലീസുകാര്‍ മടക്കി അയക്കുകയായിരുന്നു. നിങ്ങളുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്നായിരുന്നു മറുപടി.

1

നിങ്ങള്‍ ബലാത്സംഗ ശ്രമത്തിനാണ് ഇവിടെ വന്നിരിക്കുന്നത്. എന്നാല്‍ സംഭവം നടന്നിട്ടില്ല. ബലാത്സംഗം നടന്നതിന് ശേഷം പരാതിയുമായി വരാനായിരുന്നു പോലീസിന്റെ നിര്‍ദേശം. അത് നടന്നാല്‍ കേസിന് ബലമുണ്ടാകുമെന്ന് പോലീസ് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ സഹായം ചോദിച്ചെത്തിയ തന്നെ മടക്കി അയച്ചെന്നും സ്ത്രീ പറയുന്നു.

അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തിയ അതേ ഗ്രാമത്തിലാണ് ഇതേ സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്. ഗ്രാമത്തില്‍ നിന്നുള്ള അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ മാസങ്ങള്‍ മുമ്പ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. താന്‍ മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു ശ്രമം. രാം മിലന്‍, ഗുഡു, രാം ബാബു എന്നിവരാണ് തന്റെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പരാതി പറയാനെത്തിയ എന്നെ അവര്‍ സ്റ്റേഷന് പുറത്താക്കിയെന്നും പരാതിക്കാരി പറഞ്ഞു.

അന്ന് ആരോപണ വിധേയര്‍ എന്നെ തടഞ്ഞ് നിര്‍ത്തി. എന്റെ വസ്ത്രങ്ങള്‍ കീറി എറിയാന്‍ ശ്രമം നടത്തി. എന്നാല്‍ എന്നെ അവര്‍ ബലാത്സംഗത്തിന് ഇരയാക്കാനാണ് ശ്രമിച്ചതെന്നും, ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് പോലീസ് പറഞ്ഞത്. ബലാത്സംഗത്തിന് ശേഷമാണ് തനിക്ക് നീതി ലഭിക്കുന്നതെങ്കില്‍ അത് എന്ത് തരം നീതിയാണ്. മൂന്ന് മാസമായി ആ സ്റ്റേഷനില്‍ ഞാന്‍ കയറി ഇറങ്ങുകയാണ്. എന്നാല്‍ ഒരാള്‍ പോലും എന്റെ പരാതി പരിഗണിക്കാന്‍ തയ്യാറായില്ല. പോലീസ് പല ഒഴിവുകളും പറഞ്ഞ് എന്നെ അവഗണിക്കുകയാണ്. ഇപ്പോള്‍ പ്രതികള്‍ എന്നെ കൊല്ലുമെന്നാണ് പറയുന്നത്. പോലീസ് ഇതൊന്നും കാണുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.

 ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി ഒരു സ്ത്രീയും സുരക്ഷിതയല്ല, ഗവര്‍ണര്‍ സ്ത്രീയായിട്ട് പോലും... ഉന്നാവോയില്‍ തുറന്നടിച്ച് മായാവതി

English summary
up cops refuse to act on womans harassment complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X