Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കഗാന്ധിയുടെ 1000 ബസുകള്‍ക്ക് അനുമതി നല്‍കാതെ ഉത്തര്‍പ്രദേശ്; ഉപമുഖ്യമന്ത്രിയുടെ വാദം ഇങ്ങനെ

ലക്‌നൗ: അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി 1000 ബസുകള്‍ ഓടാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയിച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ് ആദ്യം മുതല്‍ തന്നെ ശബ്ദമുയര്‍ത്തിയിരുന്നു. ഒറീസയില്‍ 24 അതിഥി സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടതോടെയാണ് 1000 ബസുകള്‍ ഓടുന്നതിനായി അനുമതി നേടിയത്.

പ്രിയങ്കഗാന്ധി

പ്രിയങ്കഗാന്ധി

ആല്‍വാര്‍, ഭാരത്പൂര്‍ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്തുന്നതിനായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി പ്രിയങ്കാ ഗാന്ധിയാണ് 500 ബസുകള്‍ തയ്യാറാക്കിക്കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രിയങ്കഗാന്ധി ബസ് ഏര്‍പ്പെടുത്തട്ടെയെന്നാണ് ഉപമുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.

200 ബസുകള്‍

200 ബസുകള്‍

കുടിയേറ്റ തൊഴിലാളികള്‍ക്കായി മികച്ചതും മെച്ചപ്പെട്ടതുമായ യാത്ര സൗകര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്നതിനായി എല്ലാ ജില്ലകളിലേക്കും സര്‍ക്കാര്‍ 200 ബസുകള്‍ വീതം അയച്ചിട്ടുണ്ടെന്നും ദിനേശ് ശര്‍മ പറഞ്ഞു. ഉത്തര്‍പ്രദേശിനായി റെയില്‍വേ മന്ത്രാലയം 400 ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1000 ബസുകള്‍

1000 ബസുകള്‍

പ്രിയങ്കാ ഗാന്ധി അവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള 1000 ബസുകള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ചത്തീസ്ഗഢ്, പഞ്ചാബ്, ജാര്‍ഖഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കെട്ടെയെന്നും ദിനേശ് ശര്‍മ പറഞ്ഞു. സുരക്ഷിതമായി കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തെത്തുന്നതിനായി ജില്ലാ അധികൃര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടിണ്ടെന്നും ദിനേശ് ശര്‍മ വ്യക്തമാക്കി.

 അതിഥി തൊഴിലാളി

അതിഥി തൊഴിലാളി

ഉത്തര്‍പ്രദേശിലെ അതിര്‍ത്തിയില്‍ അതിഥി സംസ്ഥാന തൊഴിലാളികളുമായെത്തിയ 500 ബസുകള്‍ കുടുങ്ങി കിടക്കുകയാണ്
കോണ്‍ഗ്രസാണ് രാജസ്ഥാനില്‍ നിന്ന് അതിഥി തൊഴിലാളികളെ യുപിയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി 500 ബസുകള്‍ തയ്യാറാക്കി അതിര്‍ത്തിയിലെ ബഹാജ് വരെയെത്തിച്ചത്. എന്നാല്‍ അതിര്‍ത്തി കടക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

സിദ്ധാര്‍ത്ഥ് നാഥ്

സിദ്ധാര്‍ത്ഥ് നാഥ്

അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ബസുകള്‍ അയച്ച സംഭവത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു സിദ്ധാര്‍ത്ഥ് നാഥിന്റെ വിമര്‍ശനം. അതിഥി തൊഴിലാളികള്‍ക്ക് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തുന്നതിനായി ബസുകള്‍ അയച്ച് നല്‍കിയത് കാണിക്കുന്നത് ഈ പ്രക്രിയയെക്കുറിച്ചുള്ള അറിവില്ലായ്മ കാരണമാണെന്നും മന്ത്രി വിമര്‍ശിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+